ആശുപത്രി കെട്ടിടത്തിന്‍റെ നാലാം നിലയിലേക്ക് വന്നിടിച്ച് ഹെലികോപ്റ്റർ; നാല് പേർക്ക് ദാരുണാന്ത്യം

By Web Team  |  First Published Dec 22, 2024, 4:46 PM IST

പ്രദേശത്ത് ശക്തമായ മൂടൽമഞ്ഞ് ഉണ്ടായിരുന്നതായി മുഗ്ല പ്രവിശ്യാ ഗവർണർ ഇദ്രിസ് അക്ബിയിക്ക് പറഞ്ഞു


ഇസ്താംബുൾ: ആശുപത്രി കെട്ടിടത്തിൽ ഹെലികോപ്റ്റര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം. തെക്കുപടിഞ്ഞാറൻ തുർക്കിയിലാണ് സംഭവം. ടേക്ക് ഓഫിനിടെ ഒരു ആശുപത്രിയുടെ നാലാം നിലയിൽ ഇടിച്ച ശേഷമാണ് ഹെലികോപ്റ്റർ നിലത്ത് വീണത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും ഒരു ഡോക്ടറും ഒരു ജീവനക്കാരനുമാണ് മരിച്ചത്.

പ്രദേശത്ത് ശക്തമായ മൂടൽമഞ്ഞ് ഉണ്ടായിരുന്നതായി മുഗ്ല പ്രവിശ്യാ ഗവർണർ ഇദ്രിസ് അക്ബിയിക്ക് പറഞ്ഞു. അപകട കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്‍റാലിയ നഗരത്തിലേക്കുള്ള യാത്രാമധ്യേ മുഗ്ലയിലെ ആശുപത്രിയുടെ നാലാം നിലയിൽ ഹെലികോപ്റ്റർ ഇടിക്കുകയായിരുന്നു. കടുത്ത മൂടല്‍ മഞ്ഞുള്ള പ്രദേശത്ത് നിന്ന് ഹെലികോപ്റ്റര്‍ പറന്നുയരുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. 

Latest Videos

undefined

384.34 കോടി ചെലവ്, അത്യാധുനിക സംവിധാനങ്ങൾ; ആരോഗ്യ രംഗത്ത് വൻ കുതിപ്പിന് കേരളം; കാൻസർ സെന്‍റർ സജ്ജമാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!