
വാഷിങ്ടൺ: നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ട് ഗൂഗിൾ. ഡിവൈസ് യൂണിറ്റായ ആൻഡ്രോയിഡ് സോഫ്റ്റ്‌വെയർ, പിക്സൽ ഫോണുകൾ, ക്രോം ബ്രൗസർ എന്നിവയിൽ ജോലി ചെയ്യുന്നവരെയാണ് പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ട്. ജനുവരിയിൽ ഈ യൂണിറ്റിലെ ജോലിക്കാർക്ക് വോളണ്ടറി എക്സിറ്റ് ഓഫർ നൽകിയതിന് ശേഷമാണ് ലേ ഓഫ് നടത്തുന്നതെന്നാണ് ദി ഇൻഫർമേഷന്റെ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ വര്‍ഷം പ്ലാറ്റ്ഫോം ഡിവൈസ് ടീമുകളിൽ ആളുകളെ ചരുക്കി ഫലപ്രദമായി പ്രവര്‍ത്തിക്കാൻ ഞങ്ങൾ ശ്രമിച്ചു.
ഇതിനായി ജനുവരിയിൽ വോളന്ററി എക്സിറ്റ് പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. ഇതിന് പുറമേ ചില ലേ ഓഫുകൾ കൂടി ഞങ്ങൾ നടത്തി- എന്ന് ഗൂഗിൾ സ്പോക്ക്പേഴ്സൺ പറഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫെബ്രുവരിയിൽ ഗൂഗിളിന്റെ ക്ലൗഡ് ഡിവിഷനിലും ലേ ഓഫുകൾ നടന്നിരുന്നു. എന്നാൽ ചില ടീമുകളെ മാത്രമായിരുന്നു ഇത് ബാധിച്ചത്. 2023 ജനുവരിയിൽ ഗൂഗിൾ 12,000 തൊഴിൽ ഒഴിവാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നതായും റിപ്പോര്‍ട്ടുകൾ ഉണ്ട്. ഇത് ആഗോള തൊഴിലാളികളുടെ 6 ശതമാനമാണെന്നാണ് കണക്ക്.
അതേസമയം, ഗൂഗിളിന്റെ എതിരാളിയായ മൈക്രോസോഫ്റ്റ് മറ്റൊരു ലേ ഓഫ് പരിഗണിക്കുന്നുണ്ടെങ്കിലും, ഇത്തവണ മിഡിൽ മാനേജർമാരെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് പറയുന്നു. പ്രോജക്ടുകളിൽ കോഡർമാരുടെയും നോൺ-കോഡർമാരുടെയും അനുപാതം വർദ്ധിപ്പിക്കലാണ് ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്.
മൈക്രോസോഫ്റ്റിന്റെ ലേ ഓഫ് മേയിൽ തന്നെ വരുമെന്നും, എത്രപേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് വ്യക്തമല്ലെങ്കിലും, ടീമിന്റെ ഒരു വലിയ ഭാഗം ആയിരിക്കും ഇതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഗവൺമെന്റ് സോഫ്റ്റ്‌വെയർ മാർക്കറ്റിൽ മൈക്രോസോഫ്റ്റിന് ഉള്ള സ്വാധീനം തകർക്കാനായി യു.എസ്. ഫെഡറൽ ഏജൻസികൾക്ക് ഗൂഗിൾ തന്റെ ബിസിനസ് ആപ്പ് പാക്കേജ് വൻതോതിൽ ഡിസ്കൗണ്ട് നൽകി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രണ്ട് ടെക് ജയന്റുകളിലും വലിയ ലേ ഓഫുകൾ വരുന്നതെന്നതും ശ്രദ്ധേയമാണ്.
അന്യായമായ കാരണങ്ങള്‍, 600 പേരെ പിരിച്ചുവിട്ട് സൊമാറ്റോ; പാരയായത് എഐയോ?
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam