ബം​ഗ്ലാദേശിലെ ക്ഷേത്രത്തിൽ കാളീദേവിക്ക് നരേന്ദ്ര മോദി സമർപ്പിച്ച സ്വർണകിരീടം മോഷണം പോയി!

By Web TeamFirst Published Oct 11, 2024, 12:21 PM IST
Highlights

2021 മാർച്ച് 27 നാണ് മോദി ക്ഷേത്രം സന്ദർശിച്ചത്. കൊവിഡിന് ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശന വേളയിലാണ് സ്വര്‍ണകിരീടം സമ്മാനിച്ചത്.

ധാക്ക: ബം​ഗ്ലാദേശിലെ  സത്ഖിരയിലെ ശ്യാംനഗറിലെ ജശോരേശ്വരി ക്ഷേത്രത്തിൽ നിന്ന് കാളി ദേവിയുടെ കിരീടം മോഷണം പോയി. 2021ലെ സന്ദർശന വേളയിൽ ഇന്ത്യൻ  പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച കിരീടമാണ് മോഷ്ടിക്കപ്പെട്ടത്. ക്ഷേത്ര പൂജാരി ദിലീപ് മുഖർജി പൂജ കഴിഞ്ഞ് പോയതിന് ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.00 നും 2.30 നും ഇടയിലാണ് മോഷണം നടന്നത്. വി​ഗ്രഹത്തിന്റെ തലയിൽ നിന്ന് കിരീടം നഷ്ടപ്പെട്ടതായി ക്ലീനിംഗ് ജീവനക്കാരാണ് കണ്ടെത്തിയത്.

മോഷ്ടാവിനെ തിരിച്ചറിയാൻ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ശ്യാംനഗർ പൊലീസ് പറഞ്ഞു. സ്വർണവും വെള്ളിയും കൊണ്ടാണ് കിരീടം നിർമിച്ചത്. ഹിന്ദു പുരാണമനുസരിച്ച്, ഇന്ത്യയിലും അയൽരാജ്യങ്ങളിലുമായി ചിതറിക്കിടക്കുന്ന 51 ശക്തിപീഠങ്ങളിൽ ഒന്നാണ് ജശോരേശ്വരി ക്ഷേത്രം. 2021 മാർച്ച് 27 നാണ് മോദി ക്ഷേത്രം സന്ദർശിച്ചത്. 

Latest Videos

click me!