പെട്ടന്നുണ്ടായ പ്രളയത്തിൽ ജീവഹാനി സംഭവിച്ചിട്ടില്ലെങ്കിലും ജനജീവിതത്തെ പ്രളയം സാരമായി ബാധിച്ചിട്ടുണ്ട്. ഐസ്‍ലൻഡിലെ തെക്കൻ മേഖലകളിൽ ചെളിനിറഞ്ഞ വെള്ളം നിറഞ്ഞ അവസ്ഥയിലാണുള്ളത്.
റെയ്ക്യവിക്: ഹിമാനി ഉരുകിയെത്തിയ വെള്ളത്തിൽ മുങ്ങി ഐസ്‍ലൻഡിലെ റോഡും പാലവും. പാലം ഭാഗികമായി തകർന്നു. റോഡിന്റെ 70 കിമീ ദൂരം അടച്ചു. വെള്ളം ഇനിയും ഉയരുമെന്ന് ആശങ്കയിലാണ് അധികൃതരുള്ളത്. ശനിയാഴ്ചയാണ് ഐസ്‍ലൻഡിലെ തെക്കൻ മേഖലയിലേക്ക് മഞ്ഞുകട്ട ഉരുകിയെത്തിയ ജലം എത്തിത്തുടങ്ങിയത്. വലിയ രീതിയിലുള്ള അസാധാരണ പ്രളയമാണ് സംഭവിച്ചതെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്.
പെട്ടന്നുണ്ടായ പ്രളയത്തിൽ ജീവഹാനി സംഭവിച്ചിട്ടില്ലെങ്കിലും ജനജീവിതത്തെ പ്രളയം സാരമായി ബാധിച്ചിട്ടുണ്ട്. ഐസ്‍ലൻഡിലെ തെക്കൻ മേഖലകളിൽ ചെളിനിറഞ്ഞ വെള്ളം നിറഞ്ഞ അവസ്ഥയിലാണുള്ളത്. ദേശീയ പാതയിലെ പാലത്തിലേക്ക് പ്രളയജലം എത്തുന്നതിന്റെ ദൃശ്യങ്ങളും കാലാവസ്ഥാ വകുപ്പ് ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. തീരദേശ നഗരമായ വിക് ഐ മർഡലിനിൽ നിന്ന് കിർക്ജുബെജാർക്ലൗസ്‌തൂറിലേക്കുള്ള 70 കിലോമീറ്റർ ദേശീയ പാതയിലെ ഗതാഗതം പ്രളയം മൂലം നിരോധിച്ചിട്ടുണ്ട്.
undefined
ജലം ഉയർന്നുവരുന്നതിനാൽ പ്രളയം ഏതെല്ലാം മേഖലയെ ബാധിക്കുമെന്ന ആശങ്കയിലാണ് ഐസ്‍ലൻഡുകാരുള്ളത്. നേരത്തെ മാർച്ച് മാസത്തിൽ ഐസ്‍ലൻഡിൽ അഗ്നിപർവത വിസ്ഫോടനമുണ്ടായിരുന്നു. ഡിസംബർ മാസത്തിന് ശേഷം നാലാമത്തെ തവണയാണ് ഇവിടെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. ഐസ്‍ലൻഡിലെ തെക്ക് പടിഞ്ഞാറൻ മേഖലയിലായിരുന്നു അഗ്നിപർവ്വത സ്ഫോടനം നടന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം