സാങ്കേതിക പ്രശ്നത്തെ തുടർന്ന് ഇന്ന് നടക്കാനിരുന്ന ബോയിങ് സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവച്ചു. റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്.
ദില്ലി: ബഹിരാകാശ യാത്രക്കൊരുങ്ങുന്ന സുനിത വില്യംസ് ഹിന്ദുമത ഗ്രന്ഥമായ ഭഗവത് ഗീതയും ഗണപതി വിഗ്രവും കൂടെ കൊണ്ടുപോകാനിരുന്നവെന്ന് റിപ്പോർട്ട്. മതവിശ്വാസത്തേക്കാൾ ആത്മീയവാദിയാണെന്നും ഗണപതി ഇഷ്ട ദൈവമാണെന്നും സുനിത പറഞ്ഞു. ഗണപതി വിഗ്രഹം തന്റെ ഭാഗ്യമാണ്. ബഹിരാകാശത്ത് ഗണപതി തന്നോടൊപ്പം ഉണ്ടായിരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.
നേരത്തെയും ബഹിരാകാശ യാത്രകളിൽ സുനിത, ഭഗവത് ഗീത കൊണ്ടുപോയിരുന്നു.
അതേസമയം, സാങ്കേതിക പ്രശ്നത്തെ തുടർന്ന് ഇന്ന് നടക്കാനിരുന്ന ബോയിങ് സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവച്ചു. റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് തകരാര്‍ കണ്ടെത്തിയത്. യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും വിക്ഷേപണത്തിനായി പേടകത്തിൽ പ്രവേശിച്ചിരുന്നു. വിക്ഷേപണം മാറ്റിവെച്ചതോടെ ഇവരെ പേടകത്തില്‍ നിന്ന് തിരിച്ചിറക്കി.
Read More... വിക്ഷേപണത്തിന് 2 മണിക്കൂർ മുമ്പ് തകരാർ; സുനിത വില്യംസിന്‍റെ ബഹിരാകാശ ദൗത്യം മാറ്റിവച്ചു
ഇന്ത്യൻ സമയം രാവിലെ എട്ടിന് ശേഷമാണ് ബോയിങ് സ്റ്റാർലൈനർ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. യുഎസിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ബോയിങ് സ്റ്റാർലൈനർ വിക്ഷേപണത്തിന് ഒരുങ്ങിയത്. വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാര്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ പേടകത്തിൽ പ്രവേശിച്ച സഞ്ചാരികളെ തിരിച്ചിറക്കി. പേടകത്തിലെ ഇന്ധനം ഒഴിപ്പിക്കല്‍ നടപടിയും ഉടന്‍ ഉണ്ടാകും. അടുത്ത വിക്ഷേപണം എന്നാണെന്ന് പിന്നീട് അറിയിക്കും.
Read More... ബോയിംഗ് സ്റ്റാർലൈനറിന്‍റെ ആദ്യ മനുഷ്യ യാത്രാ ദൗത്യം, 58-ാം വയസിൽ സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക്