അമേരിക്കക്ക് പിന്നാലെ മാസ്‌ക് അഴിച്ച് ഫ്രാന്‍സും; കൊവിഡ് നിയന്ത്രണങ്ങള്‍ 20ന് അവസാനിക്കും

By Web Team  |  First Published Jun 16, 2021, 7:29 PM IST

നാളെ മുതല്‍ പുറത്തിറങ്ങുമ്പോഴും പൊതുസ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമായി ധരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി ജീന്‍ കാസ്റ്റക്‌സ് അറിയിച്ചു. ജൂണ്‍ 20 മുതല്‍ രാത്രി നിരോധനവും നീക്കും.
 


പാരിസ്: അമേരിക്കക്ക് പിന്നാലെ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ലാതാക്കി ഫ്രാന്‍സ്. രാജ്യത്തെ കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞതോടൊപ്പം വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലായതാണ് മാസ്‌ക് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കാന്‍ കാരണം. നാളെ മുതല്‍ പുറത്തിറങ്ങുമ്പോഴും പൊതുസ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമായി ധരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി ജീന്‍ കാസ്റ്റക്‌സ് അറിയിച്ചു. ജൂണ്‍ 20 മുതല്‍ രാത്രി നിരോധനവും നീക്കും.

നേരത്തെ തീരുമാനിച്ചതിലും 10 ദിവസം നേരത്തെയാണ് രാത്രി നിരോധനം നീക്കുന്നത്. രാജ്യത്തെ ആരോഗ്യസ്ഥിതി വിചാരിച്ചതിലും വേഗത്തില്‍ പൂര്‍വസ്ഥിതിയില്‍ എത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, സ്റ്റേഡിയം പോലുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കും.

Latest Videos

undefined

ചൊവ്വാഴ്ച 3200 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ആറ് മാസം മുമ്പ് തുടങ്ങിയ വാക്‌സിനേഷന്‍ നടപടികളും വേഗത്തില്‍ പുരോഗമിക്കുകയാണ്. വേനല്‍ക്കാല അവസാനത്തോടെ 3.5 കോടി ജനങ്ങള്‍ക്ക് എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!