ആർക്കും ഭൂരിപക്ഷമില്ല! ഫ്രാൻസിൽ ഇടത് കുതിപ്പ്, 'സർക്കാരുണ്ടാക്കും'; തീവ്ര വലതുപക്ഷത്തെ വീഴ്ത്തി 'സഹകരണ ബുദ്ധി'

By Anver Sajad  |  First Published Jul 8, 2024, 12:52 AM IST

ആദ്യഘട്ടത്തിൽ മുന്നേറിയ തീവ്ര വലതുപക്ഷത്തെ ഇടതുപക്ഷ നേതാവ് ജീൻ ലൂക്ക് മെലൻചോണിന്‍റെയും പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെയും 'സഹകരണ ബുദ്ധി' പിടിച്ചുകെട്ടിയെന്നും കാണാം


പാരിസ്: തീവ്ര വലതുപക്ഷം അധികാരത്തിലേറുന്നത് തടഞ്ഞ് ഫ്രാൻസിന്‍റെ ജനവിധി. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകൾ പുറത്തുവന്നപ്പോൾ ഫ്രാൻസിൽ ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലെന്നാണ് വ്യക്തമാകുന്നത്. ആദ്യഘട്ടത്തിൽ മുന്നേറിയ തീവ്ര വലതുപക്ഷത്തെ ഇടതുപക്ഷ നേതാവ് ജീൻ ലൂക്ക് മെലൻചോണിന്‍റെയും പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെയും 'സഹകരണ ബുദ്ധി' പിടിച്ചുകെട്ടിയെന്നും കാണാം. രണ്ടാം ഘട്ടത്തിലെ ഫല സൂചനകൾ പ്രകാരം ഫ്രാൻസിൽ ഇടതുപക്ഷം ഏറ്റവും വലിയ മുന്നണി ആകുമെന്നാണ് വ്യക്തമാകുന്നത്.

ഇടതുപക്ഷം 172  മുതൽ 192 വരെ സീറ്റുകളിൽ ജയിച്ചുകയറുമെന്നാണ് വ്യക്തമാകുന്നത്. സഖ്യത്തിലേർപ്പെട്ട ഇമ്മാനുവൽ മക്രോണിന്‍റെ മധ്യപക്ഷ പാർട്ടിയാകട്ടെ 150  മുതൽ 170 സീറ്റുകൾ വരെ സ്വന്തമാക്കും. ഇരുപക്ഷവും ഒന്നിച്ച് നിൽക്കാനാണ് സാധ്യതയുള്ളത്. അങ്ങനെയെങ്കിൽ ഇടതുപക്ഷ നേതാവായ  ജീൻ ലൂക്ക് മെലൻചോണാകും ഫ്രാൻസിന്‍റെ അടുത്ത പ്രസിഡന്‍റ്. ഫലം വന്നതിന് പിന്നാലെ ഫ്രാൻസിൽ സർക്കാർ ഉണ്ടാക്കുമെന്ന് ഇടതുപക്ഷത്തെ നയിച്ച ജീൻ ലൂക്ക് മെലൻചോൺ വ്യക്തമാക്കുകയും ചെയ്തു.

Latest Videos

undefined

തീവ്ര വലതുപക്ഷ പാർട്ടി നാഷണൽ റാലി അധികാരത്തിൽ എത്തില്ലെന്ന് ഏതാണ് ഉറപ്പായിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ മരീൻ ലെ പെൻ നേതൃത്വം നൽകുന്ന തീവ്ര വലതുപക്ഷ പാർട്ടിയായ നാഷനൽ റാലി മുന്നിൽ എത്തിയിരുന്നു. രണ്ടാം ഘട്ടത്തിലും തീവ്ര ദേശീയവാദ പാർട്ടി മുന്നിൽ എത്തുന്നത് തടയാൻ പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണും മധ്യപക്ഷവും ഇടതുപക്ഷ പാർട്ടികളും ധാരണയുണ്ടാക്കി ചില സ്ഥാനാർത്ഥികളെ പിൻവലിച്ചിരുന്നു. ഇത് രണ്ടാം ഘട്ടത്തിൽ തീവ്ര വലതുപക്ഷ പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയെന്നാണ് ഫലം വ്യക്തമാക്കുന്നത്. പരാജയ കാരണം എതിരാളികൾ ഉണ്ടാക്കിയ അവിശുദ്ധ സഖ്യമെന്ന് നാഷണൽ റാലി നേതാക്കൾ പ്രതികരിച്ചു.

ആദ്യ ഫല സൂചന (അന്തിമ ഫലം മാറാം)

ആകെ സീറ്റ് : 577 
കേവല ഭൂരിപക്ഷം : 289
ഇടതുപക്ഷം : 172 -192
ഇമ്മാനുവൽ മക്രോണിന്‍റെ മധ്യപക്ഷ പാർട്ടി: 150 - 170 
തീവ്ര വലതുപക്ഷ പാർട്ടിയായ നാഷനൽ റാലി: 132 - 152.

മോദിയുടെ റഷ്യൻ സന്ദർശനം, വ്യാപാര സഹകരണത്തിലടക്കം പ്രതീക്ഷകളേറെ! ഇന്ന് പുടിന്‍റെ അത്താഴ വിരുന്ന്, നാളെ ഉച്ചകോടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!