2007ൽ നടന്ന സംഭവത്തെ കുറിച്ച് ആഞ്ചല 'ഫ്രീഡം' എന്ന തന്‍റെ പുതിയ പുസ്തകത്തിൽ എഴുതിയതോടെയാണ് വീണ്ടും ചർച്ചയായത്.
മോസ്കോ: ജർമൻ ചാൻസലറായിരുന്ന ആഞ്ചല മെർക്കലിനെ ഭയപ്പെടുത്താൻ താൻ നായയെ ഉപയോഗിച്ചെന്ന ആരോപണം തള്ളി റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിൻ. 2007ൽ നടന്ന സംഭവത്തെ കുറിച്ച് ആഞ്ചല 'ഫ്രീഡം' എന്ന തന്‍റെ പുതിയ പുസ്തകത്തിൽ എഴുതിയതോടെയാണ് വീണ്ടും ചർച്ചയായത്.
പുടിൻ തന്‍റെ നായകളെ വിദേശ അതിഥികളുമായുള്ള കൂടിക്കാഴ്ചയിൽ കൊണ്ടുവരുമെന്ന് അറിയാമായിരുന്നുവെന്നും നായകളെ ഭയമായിരുന്നതിനാൽ കൊണ്ടുവരരുതെന്ന് പുടിന്‍റെ സംഘത്തോട് പറയാൻ സഹായിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ആഞ്ചല വെളിപ്പെടുത്തി. 2006ൽ മോസ്‌കോയിൽ വച്ച് കണ്ടുമുട്ടിയപ്പോൾ, പുടിൻ ഈ അഭ്യർത്ഥന മാനിച്ചെന്ന് ആഞ്ചല കുറിച്ചു. എന്നാൽ 2007ൽ സോച്ചിയിൽ വെച്ചുള്ള കൂടിക്കാഴ്ചക്കിടെ വലിയൊരു നായ മുറിയിൽ അലഞ്ഞുതിരിഞ്ഞ് നടന്ന് തന്‍റെ അടുത്തേക്ക് വന്നതായി മെർക്കൽ പറയുന്നു. ഫോട്ടോഗ്രാഫർമാർക്കും ടിവി ക്യാമറകൾക്കും മുന്നിൽ താൻ അസ്വസ്ഥയായി പുടിനൊപ്പം ഇരുന്നുവെന്നും ആഞ്ചല പറഞ്ഞു.
undefined
അതേസമയം പുടിൻ പറയുന്നത് ആഞ്ചലയ്ക്ക് നായകളെ ഭയമാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ്. ഇതിനകം താൻ ഇക്കാര്യം മെർക്കലിനോട് പറഞ്ഞിട്ടുണ്ട്. അറിയാമായിരുന്നെങ്കിൽ, താനത് ഒരിക്കലും അങ്ങനെ ചെയ്യില്ലായിരുന്നു. ശാന്തവും സുഖകരവുമായ അന്തരീക്ഷമുണ്ടാക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പുടിൻ പറഞ്ഞു. പുസ്തകത്തിലെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ പുടിൻ വീണ്ടും മെർക്കലിനോട് മാപ്പ് പറഞ്ഞതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
"ഞാൻ വീണ്ടും അപേക്ഷിക്കുന്നു ആഞ്ചലാ ദയവായി എന്നോട് ക്ഷമിക്കൂ. നിങ്ങൾക്ക് ഒരു വിഷമവും ഉണ്ടാക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല"- പുടിൻ പറഞ്ഞു.
റഷ്യ - യുക്രൈയ്ന്‍ യുദ്ധം പുതിയ തലത്തിലേക്ക്; യുദ്ധമുന്നണിയിലേക്ക് മൂർച്ചകൂടിയ ആയുധങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം