അഫ്ഗാനില്‍ മിന്നല്‍ പ്രളയം: മരിച്ചവരുടെ എണ്ണം 300-ലേറെയായി ഉയര്‍ന്നു

By Web Team  |  First Published May 12, 2024, 12:49 PM IST

ബദക്ഷാൻ, ബഗ്ലാൻ, ഘോർ, ഹെറാത്ത് എന്നീ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതെന്ന് താലിബാൻ വ്യക്തമാക്കി. വ്യാപകമായ നാശനഷ്ടമുണ്ടായതായും അധികൃതര്‍ പറഞ്ഞു. 


കാബൂൾ: അഫ്ഗാനിസ്ഥാനിൽ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ  300-ലധികം ആളുകൾ മരിക്കുകയും 1,000-ത്തിലധികം വീടുകൾ നശിച്ചതായി യുഎൻ ഭക്ഷ്യ ഏജൻസി അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി അഫ്ഗാനിസ്ഥാനിലെ വിവിധ ഭാ​ഗങ്ങളിൽ മഴ പെയ്യുകയാണ്. വടക്കൻ പ്രവിശ്യയായ ബഗ്‌ലാനിലാണ് കനത്ത മഴയുണ്ടായത്.  തഖർ പ്രവിശ്യയിൽ വെള്ളപ്പൊക്കത്തിൽ 20 പേരെങ്കിലും മരിച്ചതായി സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നൂറുകണക്കിനാളുകൾ പ്രളയത്തിൽ മരിച്ചതായി താലിബാനും സ്ഥിരീകരിച്ചു.

Read More... ചക്രവാതച്ചുഴി, ന്യൂനമർദപാത്തി; ചുട്ടുപൊള്ളിയ ഭൂമിയെ തണുപ്പിച്ച് വേനൽമഴ കനക്കുന്നു, കാലവർഷം സമയംതെറ്റാതെ എത്തും

Latest Videos

ബദക്ഷാൻ, ബഗ്ലാൻ, ഘോർ, ഹെറാത്ത് എന്നീ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതെന്ന് താലിബാൻ വ്യക്തമാക്കി. വ്യാപകമായ നാശനഷ്ടമുണ്ടായതായും അധികൃതര്‍ പറഞ്ഞു. ബഗ്‌ലാനിൽ ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയതായും വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്ന നിരവധിപ്പേരെ രക്ഷിച്ചതായും താലിബാൻ പ്രതിരോധ മന്ത്രാലയം ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്ത് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഏപ്രിലിൽ കുറഞ്ഞത് 70 പേരെങ്കിലും മരിച്ചതായി അധികൃതർ നേരത്തെ പറഞ്ഞിരുന്നു. രണ്ടായിരത്തോളം വീടുകൾക്കും മൂന്ന് പള്ളികൾക്കും നാല് സ്കൂളുകൾക്കും കേടുപാടുകൾ സംഭവിച്ചു. 

Asianet News Live

click me!