ഇം​ഗ്ലീഷ് ചാനൽ കടക്കുന്നതിനിടെ അഞ്ച് പേർ മുങ്ങി മരിച്ചു

By Web Team  |  First Published Apr 23, 2024, 4:20 PM IST

കുടിയേറ്റക്കാരെ നാടുകടത്താൻ ലക്ഷ്യമിട്ടുള്ള വിവാദ ബിൽ അടുത്തിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് അംഗീകരിച്ചിരുന്നു.


പാരിസ്: കുടിയേറ്റക്കാരെ നാടുകടത്തൽ ബില്ലിന് യുകെ അംഗീകാരം നൽകിയതിന് തൊട്ടുപിന്നാലെ, ഇംഗ്ലീഷ് ചാനൽ കടക്കുന്നതിനിടെ ചൊവ്വാഴ്ച അഞ്ച് പേർ മരിച്ചു. ചൊവ്വാഴ്ച വടക്കൻ ഫ്രാൻസിലെ വൈമറേക്സ് ബീച്ചിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയതെന്ന് ഫ്രഞ്ച് പത്രം റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഹെലികോപ്റ്ററുകളും ബോട്ടുകളും വിന്യസിച്ചിട്ടുണ്ടെന്നും പ്രാദേശിക പത്രം അറിയിച്ചു. ഇതുവരെ നൂറോളം കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി ഫ്രഞ്ച് നാവികസേനയുടെ കപ്പലിൽ കയറ്റി.

ഇവരെ ഉടൻ തന്നെ ബുലോൺ തുറമുഖത്തേക്ക് കൊണ്ടുപോകും. കുടിയേറ്റക്കാരെ നാടുകടത്താൻ ലക്ഷ്യമിട്ടുള്ള വിവാദ ബിൽ അടുത്തിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് അംഗീകരിച്ചിരുന്നു. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കുന്നവരെ നാടുകടത്താനാണ് ബിൽ പാസാക്കിയത്. നിയമനിർമ്മാണത്തെ മനുഷ്യാവകാശ സംഘടനകൾ ശക്തമായി വിമർശിച്ചു. ബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടനിലേക്ക് എത്തുന്നവരെ തടയണമെന്ന് ആവശ്യപ്പെട്ട് സുനക് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു.  

Latest Videos

click me!