18 മാസമായി ഹോസ്പിസ് കെയറിൽ കഴിയുന്ന കാർട്ടർ അടുത്തിടെ പ്രകടിപ്പിച്ച ഒരാഗ്രഹം കമലാ ഹാരിസിനു വോട്ട് ചെയ്യണമെന്നായിരുന്നു.
വാഷിങ്ടൺ: നൂറിന്റെ നിറവിൽ ജിമ്മി കാർട്ടർ. അമേരിക്കയുടെ മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറിന് 100 വയസ് തികഞ്ഞു. ഇതോടെ അമേരിക്കൻ ചരിത്രത്തിൽ ഒരു നൂറ്റാണ്ടു ജീവിച്ച ആദ്യ പ്രസിഡന്റ് ആയി മാറി കാർട്ടർ. 22 പേരക്കുട്ടികളുള്ള കാർട്ടറുടെ കുടുംബത്തിലെ 20 അംഗംങ്ങളാണ് ജോർജിയയിലെ വീട്ടിൽ നൂറാം ജന്മദിന ആഘോഷത്തിൽ പങ്കെടുത്തത്. 18 മാസമായി ഹോസ്പിസ് കെയറിൽ കഴിയുന്ന കാർട്ടർ അടുത്തിടെ പ്രകടിപ്പിച്ച ഒരാഗ്രഹം കമലാ ഹാരിസിനു വോട്ട് ചെയ്യണമെന്നായിരുന്നു.
1924 ഒക്‌ടോബർ 1-ന് ജോർജിയയിലെ പ്ലെയിൻസിൽ ജെയിംസ് ഏൾ കാർട്ടർ ജൂനിയറായി ജനിച്ച അദ്ദേഹം ഇന്നും അവിടെ തന്നെയാ താമസിക്കുന്നത്. ഒരു കർഷകനെന്ന നിലയിൽ തൻ്റെ ആദ്യകാലങ്ങളിൽ പേരുകേട്ട, ഡെമോക്രാറ്റായ കാർട്ടർ 1977 മുതൽ 1981 വരെ രാജ്യത്തിൻ്റെ 39-ാമത് പ്രസിഡൻ്റായി. അതിന് മുമ്പ് സംസ്ഥാന സെനറ്ററായും ജോർജിയയുടെ ഗവർണറായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
undefined
പ്രസിഡന്റ് പദവി ഒഴിഞ്ഞ ശേഷം, ഭാര്യയും മുൻ പ്രഥമ വനിത റോസലിൻ കാർട്ടറും ചേർന്ന് ജനാധിപത്യവും ആഗോള വികസനവും പ്രോത്സാഹിപ്പിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന 'കാർട്ടർ സെൻ്റർ' എന്ന സ്ഥാപനം സ്ഥാപിച്ചു. ഇതിന് പിന്നാലെ 2002-ൽ, സാമ്പത്തികവും സാമൂഹികവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര സംഘർഷങ്ങളിൽ സമാധാനപരമായ പരിഹാര ചർച്ചകൾ പ്രോത്സാഹിപ്പിക്കാനും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങൾ വിപുലമാക്കാനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ പരിഗണിച്ച് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
2015 ൽ, കാർട്ടറിന് തലച്ചോറിൽ പടർന്ന ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തി. പിന്നാലെ 2023 ഫെബ്രുവരിയിലാണ് അദ്ദേഹത്തെ ഹോസ്പിസ് കെയറിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മെയ് മാസത്തിൽ കാർട്ടർ സെന്ററിന്റെ ഒരു പരിപാടിയിൽ, മുൻ പ്രസിഡൻ്റ് അദ്ദേഹത്തിന്റെ അവസാന കാലത്തിലേക്ക് എത്തുകയാണ്" എന്നാണ് അദ്ദേഹത്തിൻ്റെ ചെറുമകൻ ജേസൺ കാർട്ടർ പറഞ്ഞത്. എന്നാൽ ആഴ്ചകൾക്കു ശേഷം, വരാനിരിക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കമലാ ഹാരിസിന് വോട്ടുചെയ്യാൻ താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതായും ജേസൺ പറഞ്ഞു.
ഇന്ത്യ തേടുന്ന പിടികിട്ടാപ്പുള്ളി; വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന് പാകിസ്ഥാനിൽ ഊഷ്മള സ്വീകരണം