ജനവാസ മേഖലയിലെ നാലുംകൂടിയ ജംഗ്ഷനിൽ കത്തിയമർന്ന് ഇന്ധന ടാങ്കർ

By Web Team  |  First Published Jun 9, 2024, 1:49 PM IST

പ്രദേശവാസികളെ മുഴുവൻ ഒഴിപ്പിച്ച ശേഷമാണ് അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയത്. വെള്ളിയാഴ്ചയാണ് സംഭവം.


ടെക്സാസ്: അമേരിക്കയിലെ ടെക്സാസിൽ ജനവാസ മേഖലയിൽ കത്തിയമർന്ന് ഇന്ധന ടാങ്കർ. പുക കണ്ട ഉടൻ ഡ്രൈവർ വാഹനം നിർത്തിയതിനാൽ ഒഴിവായത് വൻ ദുരന്തം. ജനവാസ മേഖലയിലെ റോഡിന് നടുവിൽ വച്ചാണ് ഡീസൽ ടാങ്കറിൽ തീ പടർന്നത്. പ്രദേശവാസികളെ മുഴുവൻ ഒഴിപ്പിച്ച ശേഷമാണ് അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയത്. വെള്ളിയാഴ്ചയാണ് സംഭവം.

ഡല്ലാസിന്റ പ്രാന്ത പ്രദേശമായ ഡിസോടോയിലാണ് അപകടമുണ്ടായത്. രണ്ട് പ്രധാന റോഡുകൾ കൂട്ടിമുട്ടുന്ന മേഖലയിൽ വച്ചാണ് ടാങ്കറിൽ തീ പടർന്നത്. എങ്ങനെയാണ് ടാങ്കറിൽ തീ പടർന്നതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. 5000 ഗാലൻ ഡീസൽ ഉൾക്കൊള്ളുന്ന ടാങ്കറാണ് കത്തിനശിച്ചത്. വലിയ രീതിയിൽ സമീപ മേഖലയിലേക്ക് പടരാമായിരുന്ന തീ അഗ്നിരക്ഷാ സേനാംഗങ്ങളുടെ കൃത്യമായ ഇടപെടലിനെ തുടർന്നാണ് നിയന്ത്രണ വിധേയമായത്.

Latest Videos

മേഖലയിൽ ഗതാഗത നിയന്ത്രണം അടക്കമുള്ളവ ഏർപ്പെടുത്തിയതിനാൽ മറ്റ് വാഹനങ്ങൾ അപകടത്തിൽ ഉൾപ്പെട്ടിട്ടില്ല. വെള്ളവും ഫോം ഉപയോഗിച്ച് മണിക്കൂറുകൾ നീണ്ട പ്രവർത്തനത്തിലാണ് തീ അണയ്ക്കാനായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!