കാലാവസ്ഥ പ്രതിസന്ധിയായി, ഇന്ത്യൻ സംഘത്തിന് നിരാശ; ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ കാണാനായില്ല

By Web Team  |  First Published Apr 16, 2024, 10:48 PM IST

ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തിന് സമീപമാണ് കപ്പൽ ഉള്ളതെന്നും എംബസി ഉദ്യോഗസ്ഥർ വ്യക്തമാക്കി


ടെഹ്റാൻ: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിലെ ഇന്ത്യക്കാരെ കാണാൻ എംബസി അധികൃതർക്ക് ഇന്ന് സാധിച്ചില്ല. ഇന്ത്യൻ എംബസി സംഘം സ്ഥലത്തെത്തിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതാണ് നിരാശക്ക് കാരണം. മോശം കാലാവസ്ഥയെ തുടർന്ന് കപ്പൽ തുറമുഖത്തെ അടുപ്പിക്കാനായില്ലെന്നും അതുകൊണ്ടാണ് ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിലെ ഇന്ത്യക്കാരെ കാണാൻ സാധിക്കാത്തതെന്നും എംബസി ഉദ്യോഗസ്ഥർ അറിയിച്ചു. ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തിന് സമീപമാണ് കപ്പൽ ഉള്ളതെന്നും എംബസി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

'സ്ഥിതി​ഗതികൾ ഇങ്ങനെ പോയാൽ എണ്ണ വില ഇനിയും വർധിച്ചേക്കാം'; തുറന്ന് പറഞ്ഞ് കേന്ദ്രമന്ത്രി

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!