മസ്കിന്‍റെ ടെസ്ലയുടെ പുതിയ 'അവതാരം', അമ്പരപ്പിക്കുന്ന പുത്തൻ കാർ! പൂർണമായും സ്വയം നിയന്ത്രിക്കുന്ന റോബോ ടാക്സി

By Web TeamFirst Published Oct 12, 2024, 12:47 AM IST
Highlights

2026 ഓടെ വ്യാവസായിക അടിസ്ഥാനത്തിൽ സൈബർ ടാക്സി നിർമ്മാണം തുടങ്ങാനാകുമെന്നാണ് മസ്കിന്റെ പ്രഖ്യാപനം

ന്യൂയോർക്ക്: പൂർണമായും സ്വയം നിയന്ത്രിക്കുന്ന പുത്തൻ കാർ അവതരിപ്പിച്ച് ഇലോൺ മസ്കിന്റെ ടെസ്ല. വീ റോബോട്ട് എന്ന് പേരിട്ട പ്രത്യേക പരിപാടിയിലായിരുന്നു കാറിന്റെ അവതരണം. റോബോ ടാക്സി എന്ന് പേരിട്ടിരിക്കുന്ന കാറിന് സ്റ്റിയറിംഗ് വീലോ, പെഡലുകളോ ഇല്ല. രണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന കുഞ്ഞൻ കാറാണ് റോബോടാക്സി. 2026 ഓടെ വ്യാവസായിക അടിസ്ഥാനത്തിൽ സൈബർ ടാക്സി നിർമ്മാണം തുടങ്ങാനാകുമെന്നാണ് മസ്കിന്റെ പ്രഖ്യാപനം. ഇരുപത് പേരെ വഹിക്കാൻ കഴിയുന്ന റോബോ വാൻ എന്ന വാഹനുവും മസ്ക് അവതരിപ്പിച്ചു.

ചുഴലിക്കാറ്റുകളും അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ചൂടേറിയ ചർച്ച! ട്രംപ് രാഷ്ട്രീയം കളിക്കുന്നുവെന്ന് കമല

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!