നേപ്പാളിൽ ഭൂചലനം; ദില്ലിയിലും ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും പ്രകമ്പനം,റിക്ടർ സ്കെയിലിൽ 5തീവ്രത രേഖപ്പെടുത്തി

Published : Apr 04, 2025, 09:07 PM ISTUpdated : Apr 04, 2025, 09:09 PM IST
 നേപ്പാളിൽ ഭൂചലനം; ദില്ലിയിലും ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും പ്രകമ്പനം,റിക്ടർ സ്കെയിലിൽ 5തീവ്രത രേഖപ്പെടുത്തി

Synopsis

അതേസമയം, സൗദി അറേബ്യയിലും ഇന്ന് ഭൂചലനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ദമ്മാമിന് സമീപമുള്ള ജുബൈലിലാണ് ഭൂചലനം രേഖപ്പെടുത്തിയിരിക്കുന്നത്

കാഠ്മണ്ഡു: മ്യാൻമാറിനും തായ്ലാൻ്റിനും പിറകെ നേപ്പാളിളും ഭൂചലനം. റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാത്രി 7. 52യോടെയാണ് സംഭവം. നേപ്പാളിൽ ഭൂചലനമുണ്ടായതോടെ ദില്ലിയിലും ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെടുകയും ചെയ്തു. ദിവസങ്ങൾക്ക് മുമ്പ് മ്യാൻമാറിലും തായ്ലാൻ്റിലുമുണ്ടായ ഭൂകമ്പത്തിൽ ആയിരക്കണക്കിന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

അതേസമയം, സൗദി അറേബ്യയിലും ഇന്ന് ഭൂചലനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ദമ്മാമിന് സമീപമുള്ള ജുബൈലിലാണ് ഭൂചലനം രേഖപ്പെടുത്തിയിരിക്കുന്നത്. റിക്ടർ സ്കെയിലിൽ 4.4 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കിഴക്കൻ പ്രവിശ്യയായ ജുബൈലിൽ നിന്ന് 41 കിലോ മീറ്റർ വടക്കു കിഴക്കായുള്ള സമുദ്രത്തിലാണ് ഇതിന്റെ ഉത്ഭവമെന്ന് ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോ സയൻസസ് അറിയിച്ചു. ഇന്ന് പുലർച്ചെ പ്രാദേശിക സമയം 2.39നാണ് ഭൂചനലം അനുഭവപ്പെട്ടത്. ഉപരിതലത്തിൽ നിന്ന് 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.  സംഭവത്തിൽ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ, നേരിയ കുലുക്കം അനുഭവപ്പെട്ടതായി താമസക്കാർ പറഞ്ഞു. 

പക്ഷിപ്പനി ബാധിച്ച് 4 വര്‍ഷത്തിനിടെ രാജ്യത്തെ ആദ്യ മരണം; 2 വയസുകാരി മരിച്ചത് പച്ചയിറച്ചി തിന്നതിനെ തുടര്‍ന്ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ; 'ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് മേഖലയിലെ അശാന്തിക്ക് കാരണമാകും'
55 പേരുമായി ലാൻഡ് ചെയ്ത വിമാനം റൺവേയിൽ നിന്ന് 200 മീറ്റർ അകലേക്ക് തെന്നിമാറി, ഭദ്രാപൂരിൽ അപകടമൊഴിവായത് തലനാരിഴക്ക്