ബിസിനസ് വഞ്ചനാക്കേസ്; 464 മില്യൺ ഡോളർ പിഴ അടച്ചില്ലെങ്കില്‍ ട്രംപിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി

By Web Team  |  First Published Mar 22, 2024, 6:36 AM IST

അടുത്ത നാല് ദിവസത്തിനുള്ളിൽ ട്രംപ് പിഴയൊടുക്കണമെന്നും അല്ലെങ്കിൽ ഗോൾഫ് കോഴ്സ് അടക്കമുള്ള സ്വത്തുക്കൾ കണ്ടുകെട്ടുമെന്നാണ് മുന്നറിയിപ്പ്.


ന്യൂയോര്‍ക്ക്: ബിസിനസ് വഞ്ചനാക്കേസിൽ മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് തിരിച്ചടി. 464 മില്യൺ ഡോളർ പിഴയൊടുക്കാൻ ന്യൂയോർക്ക് കോടതി വിധിച്ച ഡോണൾഡ് ട്രംപിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ന്യൂയോർക്ക് പ്രാരംഭ നടപടികൾ തുടങ്ങി. അടുത്ത നാല് ദിവസത്തിനുള്ളിൽ ട്രംപ് പിഴയൊടുക്കണം. അല്ലെങ്കിൽ ഗോൾഫ് കോഴ്സ് അടക്കമുള്ള സ്വത്തുക്കൾ കണ്ടുകെട്ടുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ വൻ പിഴയടക്കാൻ സാമ്പത്തിക സ്രോതസ് ഇല്ലെന്നാണ് ഡോണൾഡ് ട്രംപ് കോടതിയെ അറിയിച്ചത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!