'സ്ത്രീകൾ ജോലി ചെയ്യാൻ തുടങ്ങിയതോടെ വിവാഹ മോചനങ്ങൾ വർധിച്ചു'; വിവാദ പരാമർശവുമായി സയീദ് അൻവർ, വിമർശനം ശക്തം

By Web TeamFirst Published May 16, 2024, 9:19 AM IST
Highlights

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പാകിസ്ഥാനിൽ വിവാഹമോചനങ്ങൾ ഏകദേശം 30 ശതമാനം വർധിച്ചുവെന്ന് സയീദ് അൻവർ പറയുന്നു.  രാജ്യത്ത് തൊഴിൽ മേഖലയിലേക്ക് കൂടുതൽ സ്ത്രീകൾ പ്രവേശിച്ചതോടെയാണ് വിവാ​ഹമോചനങ്ങൾ വർധിച്ചതെന്നാണ് സയീദ് അൻവർ പറയുന്നത്.

ലാഹോർ: പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സയീദ് അൻവർ സ്ത്രീകളുടെ ജോലി സംബന്ധിച്ച് നടത്തിയ പരാമർശങ്ങൾ വിവാദത്തിൽ. സ്ത്രീകൾ ജോലിയിൽ പ്രവേശിക്കുന്നത് വർധിച്ചതോടെ വിവാഹമോചനങ്ങൾ കൂടിയെന്ന പരാമർശങ്ങളാണ് വിവാ​ദമായത്. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്.

'ഇത് സ്ത്രീവിരുദ്ധമായ പരാമർശങ്ങളാണ്. അദ്ദേഹത്തിൻ്റെ കാലഘട്ടത്തിൽ അദ്ദേഹം ഒരു മികച്ച കളിക്കാരനായിരുന്നു. എന്നാൽ അവരുടേത് ദയനീയമായ മാനസികാവസ്ഥയെന്നും അത് മാറ്റാൻ കഴിയില്ലെന്നും' ഒരാൾ വിമർശിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പാകിസ്ഥാനിൽ വിവാഹമോചനങ്ങൾ ഏകദേശം 30 ശതമാനം വർധിച്ചുവെന്ന് സയീദ് അൻവർ പറയുന്നു. രാജ്യത്ത് തൊഴിൽ മേഖലയിലേക്ക് കൂടുതൽ സ്ത്രീകൾ പ്രവേശിച്ചതോടെയാണ് വിവാ​ഹമോചനങ്ങൾ വർധിച്ചതെന്നാണ് സയീദ് അൻവർ പറയുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം കാരണം സ്ത്രീകൾ സ്വന്തം ഇഷ്ടത്തിനനുസരിച്ച് വീടുകൾ നോക്കി ജീവിക്കാൻ തീരുമാനിച്ചതായും സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായ വീഡിയോയിൽ സയീദ് പറയുന്നുണ്ട്. അതേസമയം, വീഡിയോക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്.

Latest Videos

'സ്ത്രീകൾ പാകിസ്ഥാനിൽ ജോലി ചെയ്യാൻ തുടങ്ങിയതിനുശേഷം, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വിവാഹമോചന നിരക്ക് 30 ശതമാനം വർധിച്ചു. നിന്നോടൊപ്പമുള്ള ജീവിതം നരകമാണെന്ന് ഭാര്യമാർ ഭർത്താക്കൻമാരോട് പറയുന്നു. എനിക്ക് സ്വയം സമ്പാദിക്കാം. സ്വന്തമായി ഒരു കുടുംബം നടത്താമെന്ന് ഭാര്യമാർ പറയുന്നു. ഇതൊരു മുഴുവൻ ഗെയിം പ്ലാനാണ്. നിങ്ങൾ മാർഗനിർദേശം കണ്ടെത്തുന്നില്ലെങ്കിൽ ഈ ഗെയിം പ്ലാൻ നിങ്ങൾക്ക് മനസ്സിലാകില്ല. 

ലോകമെമ്പാടും സമാനമായ ഒരു മാതൃക താൻ കണ്ടിട്ടുണ്ടെന്നും സ്ത്രീകൾ ജോലിയിൽ പ്രവേശിക്കുന്നത് കാരണം കുടുംബങ്ങൾ ദുരിതമനുഭവിക്കുന്നുണ്ട്. ഞാൻ ലോകം ചുറ്റി സഞ്ചരിച്ചു. ഞാൻ യൂറോപ്പിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നും മടങ്ങുകയാണ്. ചെറുപ്പക്കാർ കഷ്ടപ്പെടുന്നു. കുടുംബങ്ങൾ മോശമായ അവസ്ഥയിലാണ്. ദമ്പതികൾ വഴക്കിടുന്നു. സ്ത്രീകളെ പണത്തിന് വേണ്ടി ജോലി ചെയ്യിപ്പിക്കുന്നത് രാജ്യത്തിന്റെ മോശം അവസ്ഥയാണ്.'- സയീദ് അൻവർ കൂട്ടിച്ചേർത്തു. 

ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണും ഒരു ഓസ്‌ട്രേലിയൻ മേയറും സമാനമായ ആശങ്കകൾ തനിക്ക് മുന്നിൽ പ്രകടിപ്പിച്ചതായും അൻവർ കൂട്ടിച്ചേർത്തു. നമ്മുടെ സമൂഹം എങ്ങനെ മെച്ചപ്പെടുമെന്ന് കെയ്ൻ വില്യംസണും നമ്മുടെ സ്ത്രീകൾ ജോലി ചെയ്യാൻ തുടങ്ങിയതിന് ശേഷം നമ്മുടെ സംസ്കാരം നശിച്ചിരിക്കുന്നുവെന്നും ഓസ്ട്രേലിയൻ മേയർ പറഞ്ഞുവെന്നും സയീദ് അൻവർ കൂട്ടിച്ചേർത്തു. 

മത്സര പരീക്ഷകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളെ സമീപിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്തു; യുവദമ്പതികൾ പിടിയിൽ

https://www.youtube.com/watch?v=Ko18SgceYX8

click me!