വീണ്ടും അധികാരത്തിലേറും മുൻപ് നിയുക്ത പ്രസിഡന്റ് ട്രംപിനെ വധിക്കാനായി പദ്ധതി തയ്യാറാക്കിയ ഇറാൻ പൌരനെതിരെ കുറ്റം ചുമത്തിയതായി അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്
വാഷിംഗ്ടൺ: വീണ്ടും അധികാരത്തിലേറും മുൻപ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ഏജന്റുമാർ പദ്ധതിയിട്ടതായി അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്. ചുമതലയേൽക്കും മുൻപ് തന്നെ നിയുക്ത പ്രസിഡന്റിനുള്ള ഭീഷണിയുണ്ടെന്ന് വ്യക്തമാക്കിയാണ് വെള്ളിയാഴ്ച ഇക്കാര്യം ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വിശദമാക്കിയത്. ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാർഡിന്റെ നിർദ്ദേശം അനുസരിച്ച് നിയുക്ത പ്രസിഡന്റിനെ വധിക്കാനുള്ള പദ്ധതിയിട്ട ഇറാൻ പൌരനെതിരെ കുറ്റം ചുമത്തിയതായാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വിശദമാക്കിയത്.
2024 ഒക്ടോബർ 7ന് ഫർഹാദ് ഷാക്കേരി എന്നയാൾക്ക് ട്രംപിനെ വധിക്കാൻ ചുമതലപ്പെടുത്തിയെന്നാണ് ഇറാൻ പൌരൻ വിശദമാക്കിയതെന്നാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വിശദമാക്കുന്നത്. എന്നാൽ ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാർഡ് നിർദ്ദേശിച്ച സമയത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിച്ചില്ലെന്നാണ് ഫർഹാദ് ഷാക്കേരി വിശദമാക്കിയതെന്നാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വിശദമാക്കുന്നത്. എന്നാൽ വെളിപ്പെടുത്തലിനെതിരെ രൂക്ഷമായാണ് ഇറാൻ മാധ്യമങ്ങളിലൂടെ ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മയിൽ ബാഗ്ഹേയി വിമർശിക്കുന്നത്. ഇസ്രയേലിന്റെയും രാജ്യത്തിന് പുറത്ത് ഇറാനെ എതിർക്കുന്നവരും ചേർന്ന തയ്യാറാക്കിയ വെറുപ്പുളവാക്കുന്ന അവകാശവാദമാണ് ഇതെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മയിൽ ബാഗ്ഹേയി ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ വെളിപ്പെടുത്തലിനെ നിരീക്ഷിക്കുന്നത്.
undefined
തെഹ്റാനിൽ താമസമാക്കിയ റെവല്യൂഷണറി ഗാർഡിന്റെ സ്വന്തം ആളായാണ് 51കാരനായ ഫർഹാദ് ഷാക്കേരിയെ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വിശേഷിപ്പിക്കുന്നത്. കുട്ടിയായിരുന്നപ്പോൾ അമേരിക്കയിലേക്ക് കുടിയേറുകയും 2008ൽ മോഷണക്കേസിൽ നാടുകടത്തപ്പെട്ടയാളായ ഫർഹാദ് ഷാക്കേരിക്ക് ഇറാനിൽ ശക്തമായ ബന്ധങ്ങളുണ്ടെന്നും ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പ്രോസിക്യൂട്ടർമാർ വിശദമാക്കുന്നത്.
ന്യൂയോർക്കിൽ വെച്ച് ഇറാനിയൻ വംശജനായ ഒരു യുഎസ് പൗരനെ കൊല്ലാനുള്ള പദ്ധതിയിൽ ഇയാളെ സഹായിച്ച അമേരിക്കക്കാരായ രണ്ട് പേർക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. കാർലിസ്‌ലെ റിവേര, ജോനാഥൻ ലോഡ്‌ഹോൾട്ട് എന്നിവരെ ജയിൽവാസ കാലത്താണ് ഫർഹാദ് ഷാക്കേരി പരിചയപ്പെടുന്നത്. എന്നാൽ ആരെയാണ് ഇയാൾ കൊല്ലാൻ പദ്ധതിയിട്ടതെന്ന വിവരം പ്രോസിക്യൂട്ടർമാർ വിശദമാക്കിയില്ലെന്നാണ് റോയിട്ടേഴ്സ് വിശദമാക്കുന്നത്. എന്നാൽ ഇത് ഇറാനിലെ ശിരോവസ്ത്ര നിയമങ്ങളെ വിമർശിച്ച ജേണലിസ്റ്റും അവകാശ പ്രവർത്തകയുമായ മസിഹ് അലിനെജാദ് ആണെന്നാണ് ലഭ്യമാകുന്ന സൂചനകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം