യാത്രക്കാരിൽ ചിലർക്ക് ലഭിച്ച ഭക്ഷണത്തിൽ കറുത്ത നിറത്തിൽ പൂപ്പൽ കണ്ടിരുന്നുവെന്നും യാത്രക്കാർ പറയുന്നത്. ഭക്ഷണം കഴിച്ച യാത്രക്കാർ അവശരായതോടെയാണ് വിമാനം ന്യൂയോർക്കിലെ ജെഎഫ്കെ വിമാനത്താവളത്തിലേക്ക് തിരിച്ച് വിടുകയായിരുന്നു
ഡിട്രോയിറ്റ്: വിമാനത്തിലെ യാത്രക്കാർക്ക് പുലർച്ചെ നൽകിയത് പഴകിയ ഭക്ഷണം. അവശരായ യാത്രക്കാരുമായി വിമാനത്തിന് എമർജൻസി ലാൻഡിംഗ്. ബുധനാഴ്ച പുലർച്ചെയാണ് ഡിട്രോയിറ്റിൽ നിന്ന് ആംസ്റ്റർഡാമിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി വഴി തിരിച്ച് വിട്ടത്. ഡെൽറ്റ എയർ ലൈനിന്റെ വിമാനത്തിലാണ് അസാധാരണ സംഭവമുണ്ടായത്. 277 യാത്രക്കാരാണ് ഡെൽറ്റ 136 എന്ന വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 70ലേറെ പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
പുലർച്ച നൽകിയ ഭക്ഷണത്തിൽ പൂപ്പൽ ബാധിച്ചിരുന്നുവെന്നാണ് സംശയിക്കുന്നത്. യാത്രക്കാരിൽ ചിലർക്ക് ലഭിച്ച ഭക്ഷണത്തിൽ കറുത്ത നിറത്തിൽ പൂപ്പൽ കണ്ടിരുന്നുവെന്നും യാത്രക്കാർ പറയുന്നത്. ഭക്ഷണം കഴിച്ച യാത്രക്കാർ അവശരായതോടെയാണ് വിമാനം ന്യൂയോർക്കിലെ ജെഎഫ്കെ വിമാനത്താവളത്തിലേക്ക് തിരിച്ച് വിടുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് വിമാനം ന്യൂയോർക്കിൽ ലാൻഡ് ചെയ്തത്. ഡെൽറ്റ വിമാനകമ്പനി സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
undefined
അവശരായ യാത്രക്കാർക്ക് ചികിത്സ ലഭ്യമാക്കി. ഇതിന് പിന്നാലെ സംഭവത്തിൽ അസ്വഭാവികത വ്യക്തമാവുന്നത് വരെ ഇനിയുള്ള വിമാന സർവ്വീസുകളിൽ പാസ്ത മാത്രമാകും വിതരണം ചെയ്യുകയെന്നും ഡെൽറ്റ എയർലൈൻ വിശദമാക്കി. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വിമാനം വൈകീട്ട് ആറരയോടെയാണ് വീണ്ടും യാത്ര പുറപ്പെട്ടത്. കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയിലൊരു സംഭവം ഡെൽറ്റ എയർലൈൻ വിമാനത്തിലുണ്ടായിരുന്നു.
ഡിട്രോയിറ്റിൽ നിന്ന് മ്യൂണിക്കിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് പഴകിയ ഭക്ഷണം നൽകിയത്. യാത്രക്കാരും ക്രൂ അംഗങ്ങളും അവശരായതിന് പിന്നാലെ വിമാനം ലണ്ടനിലേക്ക് തിരിച്ച് വിടേണ്ടി വന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം