പൂനെ സെറം ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന ആസ്ട്ര സെന്നിക്ക വാക്സിന് കയറ്റുമതിയാണ് ഇന്ത്യ നിര്‍ത്തിയത് എന്നത് റോയിട്ടേര്‍സാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദില്ലി: കോവിഡ് പ്രതിരോധ വാക്സിൻ കയറ്റുമതി നിർത്തി ഇന്ത്യ. രാജ്യത്ത് കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ വാക്സിൻ കയറ്റുമതി താത്കാലികമായി നിർത്തിയത്. വിദേശകാര്യ വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.അൻപതിലേറെ രാജ്യങ്ങൾക്ക് ഇന്ത്യ നേരിട്ട് വാക്സിൻ നൽകിയിരുന്നു.
പൂനെ സെറം ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന ആസ്ട്ര സെന്നിക്ക വാക്സിന് കയറ്റുമതിയാണ് ഇന്ത്യ നിര്‍ത്തിയത് എന്നത് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വ്യാഴം മുതല്‍ വാക്സിന് കയറ്റുമതി നടക്കുന്നില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ സൈറ്റ് വ്യക്തമാക്കുന്നത് എന്നാണ് ഗാര്ഡിയന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
undefined
190 രാജ്യങ്ങൾക്ക് ഡബ്ല്യൂഎച്ച്ഒ വഴിയും ഇന്ത്യ വാക്സിൻ നൽകിയിരുന്നു. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അൻപതിനായിരത്തിനടുത്ത് എത്തിയ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി.
ബ്രിട്ടണ് എസ്ഐഐയില്‍ നിന്നും ഓഡര്‍ ചെയ്ത വാക്സിനുകളുടെ എണ്ണത്തിന്റെ പകുതി മാത്രമാണ് ഇതുവരെ ലഭിച്ചത് എന്നാണ് ദ ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് യുകെയിലെ കൊവിഡ് വാക്സിന് വിതരണ പ്രക്രിയയെ മന്ദഗതിയിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ബുധനാഴ്ച 47,262 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇത്. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 1,17,34,058 ആയി ഉയർന്നു.