അപകടകരമായ വായു മലിനീകരിണം തടയുന്നതിനും ഇപ്പോഴുണ്ടായ പ്രതിസന്ധി നേരിടുന്നതിനും വിയറ്റ്നാം ഗവൺമെന്റ് ഇലക്ട്രിക്ക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ്.
ഹാനോയ്: ലോകത്തിലെ ഏറ്റവും വായു മലിനീകരണമുള്ള നഗരം എന്ന ലേബലിൽ ദില്ലിയെ പിന്നിലാക്കിയിരിക്കുകയാണ് വിയറ്റ്നാമിൻ്റെ തലസ്ഥാനമായ ഹാനോയ്. വായുവിന്റെ ഗുണനിലവാരം അളക്കുന്ന ഹസാഡസ് ലെവൽ ഓഫ് പി എം 2.5 പാർട്ടിക്കിൾസ് ക്യൂബിക് മീറ്ററിന് 266 മൈക്രോഗ്രാമാണ് വെള്ളിയാഴ്ച ഇവിടെ രേഖപ്പെടുത്തിയാത്. ആഗോള വായു മലിനീകരണ ഡാറ്റ ട്രാക്ക് ചെയ്യുന്ന എയർവിഷ്വൽ കണക്ക് പ്രകാരം ഏറ്റവും മലിനമായ നഗരങ്ങളിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന അളവാണിത്. അപകടകരമായ വായു മലിനീകരിണം തടയുന്നതിനും ഇപ്പോഴുണ്ടായ പ്രതിസന്ധി നേരിടുന്നതിനും വിയറ്റ്നാം ഗവൺമെന്റ് ഇലക്ട്രിക്ക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ്.
ദ്രുതഗതിയിലുള്ള വ്യവസായവൽക്കരണം നഗരത്തിലെ ഗതാഗത തിരക്കിലുണ്ടായ വർധന എന്നിവ മൂലം വർഷങ്ങളായി ഹാനോയ് വായു മലിനീകരണത്താൽ പ്രയാസം നേരിടുന്നുണ്ട്. വാഹനങ്ങൾ പുറന്തള്ളുന്ന പുക, മാലിന്യങ്ങൾ കത്തിക്കുന്നത്, വ്യാവസായിക പ്രവർത്തനങ്ങൾ എന്നിവ മൂലമാണ് പ്രധാനമായും ഇവിടെ കനത്ത പുകമഞ്ഞ് ഉണ്ടാകുന്നത്. നഗരവാസികളുടെ, പ്രത്യേകിച്ചും പ്രായമായവരുടെയും കുട്ടികളുടെയും ആരോഗ്യത്തെ ബാധിക്കുന്ന ഗുരുതര പ്രശ്നമായി സ്ഥിതിഗതികൾ വർദ്ധിച്ചുവരികയാണ്.
മലിനീകരണത്തിൻ്റെ തോത് കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയാണ് സർക്കാർ. മലിനീകരണം കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ത്വരിതഗതിയിൽ വൈദ്യുത വാഹനങ്ങളിലേക്ക് മാറാൻ ഉപപ്രധാനമന്ത്രി ട്രാൻ ഹോങ് ഹ പറഞ്ഞിരുന്നു. 2030 ഓടെ കുറഞ്ഞത് 50 ശതമാനം ബസുകളും 100 ശതമാനം ടാക്‌സികളും വൈദ്യുതമാക്കാനാണ് ഹാനോയ് ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ട്.
യൗവനം തിരിച്ച് പിടിക്കാന്‍ 47 -കാരിയായ അമ്മ, 23 -കാരനായ മകന്‍റെ രക്തം സ്വീകരിക്കാനൊരുങ്ങുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം