ക്യൂബൻ യുവാവിനെ കൊലപ്പെടുത്തി കാറിൽ കയറ്റി, നിർണായക തെളിവായി ഗൂഗിൾ സ്ട്രീറ്റ് വ്യൂ ചിത്രം

By Sangeetha KS  |  First Published Dec 19, 2024, 9:52 AM IST

അൻഡലൂസ് ഗ്രാമത്തിൽ വച്ചാണ് ജോർജ്ജ് ലൂയിസ് പെരസ് എന്നയാളെ പ്രതികൾ കൊല ചെയ്യുന്നത്. സംഭവ സ്ഥലത്ത് വച്ച് മരിച്ചയാളുടെ ഛിന്നഭിന്നമായ ശരീരത്തിൻ്റെ ഒരു ഭാഗം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.


ഒരു കൊലപാതക കേസിലെ നാടകീയമായ വഴിത്തിരിവ് കണ്ടെത്തി ഗൂഗിൾ സ്ട്രീറ്റ് വ്യൂ ചിത്രം. ആന്റലൂസിൽ 32 വയസുകാരനായ ക്യൂബക്കാരൻ ജോർജ് ലൂയിസ് പെരസിന്റെ കൊലപാതകമാണ് ഇത് വഴി തെളിഞ്ഞിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പുരുഷനെയും ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 

അൻഡലൂസ് ഗ്രാമത്തിൽ വച്ചാണ് ജോർജ്ജ് ലൂയിസ് പെരസ് എന്നയാളെ പ്രതികൾ കൊല ചെയ്യുന്നത്. സംഭവ സ്ഥലത്ത് വച്ച് മരിച്ചയാളുടെ ഛിന്നഭിന്നമായ ശരീരത്തിൻ്റെ ഒരു ഭാഗം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. അതേ സമയം പ്രതികളിൽ ഒരാളായ സ്ത്രീയുടെ മുൻ ഭർത്താവാണ് കൊല്ലപ്പെട്ടത് എന്നാണ് അധികൃതരുടെ സംശയം. 
 
സ്പാനിഷ് നാഷണൽ പോലീസിൻ്റെ വക്താവ് ദി മെട്രോയോട് പറഞ്ഞു: "കഴിഞ്ഞ വർഷം നവംബറിൽ കാണാതായ ആളുടെ തിരോധാനത്തിലും മരണത്തിലും രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സ്പാനിഷ് പോലീസ് ഉദ്യോഗസ്ഥർ ദി മെട്രോയോട് പറഞ്ഞതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരിച്ചയാളുടെ ഒരു ബന്ധുവാണ് തിരോധാനത്തെ സംബന്ധിച്ച് സംശയമുന്നയിച്ചതെന്നും പരാതി നൽകിയതെന്നും പോലീസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. 

Latest Videos

undefined

മരിച്ചയാളുടെ ചില ശരീര ഭാ​ഗങ്ങൾ സോറിയയിലെ ആൻഡലൂസിലെ ഒരു സെമിത്തേരിയിൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കുഴിച്ചിട്ടിരിക്കുന്നതായി കണ്ടെത്തി. പിന്നീട് ഒരു ഓൺലൈൻ സെർച്ച് ലൊക്കേഷൻ ആപ്ലിക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും കേസിൽ നിർണായകമായി. ​ഗൂഗിൾ സ്ട്രീറ്റ് വ്യൂ ചിത്രമാണ് കേസിൽ അന്വേഷണ  ഉദ്യോഗസ്ഥർക്ക് ആവശ്യമായ ഏക സൂചനയായി മാറിയത്.   

ഇന്ത്യക്കാരനെ ജമൈക്കയിൽ വെടിവച്ച് കൊന്നു; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, രണ്ടു ഇന്ത്യക്കാര്‍ക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!