എവറസ്റ്റില്‍ വീണ്ടും കൊവിഡ്; ബേസ് ക്യാമ്പില്‍ മൂന്ന് പേര്‍ക്ക് രോഗം

By Web Team  |  First Published May 7, 2021, 11:49 AM IST

നേപ്പാള്‍ പര്‍വതാരോഹണ അസോസിയേഷന്‍ നാല് പേര്‍ക്ക് ബേസ് ക്യാമ്പില്‍ രോഗം സ്ഥിരീകരിച്ചെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
 


കാഠ്മണ്ഡു: ലോകത്തെ ഏറ്റവും ഉയരം കൂടി പ്രദേശമായ എവറസ്റ്റില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പര്‍വതാരോഹകര്‍ക്കും ഒരു ഗൈഡിനുമാണ് ബേസ് ക്യാമ്പില്‍ വെച്ച് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഏപ്രിലലിലും ബേസ് ക്യാമ്പില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ലോകത്ത് കൊവിഡ് എത്താത്ത പ്രദേശമായിട്ടാണ് നേപ്പാള്‍ സര്‍ക്കാര്‍ എവറസ്റ്റിനെ വിശേഷിപ്പിച്ചത്. നേപ്പാള്‍ പര്‍വതാരോഹണ അസോസിയേഷന്‍ നാല് പേര്‍ക്ക് ബേസ് ക്യാമ്പില്‍ രോഗം സ്ഥിരീകരിച്ചെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

30ഓളം പേരെ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ബേസ് ക്യാമ്പില്‍ നിന്ന് ഒഴിപ്പിച്ചെന്ന് പോളിഷ് പര്‍വതാരോഹകന്‍ പവല്‍ മിച്ചല്‍സ്‌കി പറഞ്ഞിരുന്നു. ഏപ്രില്‍ 19നാണ് റോജിത അധികാരി എന്നയാള്‍ക്ക് ബേസ് ക്യാമ്പില്‍ കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍, ബേസ് ക്യാമ്പില്‍ ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് നേപ്പാള്‍ സര്‍ക്കാര്‍ പറയുന്നത്. ബേസ് ക്യാമ്പിലെത്തണമെങ്കില്‍ 72 മണിക്കൂര്‍ മുമ്പ് ടെസ്റ്റ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിബന്ധന.

Latest Videos

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!