ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ന്‍ കൊവിഡിനെ പ്രതിരോധിക്കും; തെളിവ് ‌ഞാന്‍ തന്നെയെന്ന് ട്രംപ്

By Web Team  |  First Published May 19, 2020, 8:41 AM IST

ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ കോ​വി​ഡി​നെ​തി​രെ ഫ​ല​പ്ര​ദ​മാ​ണെ​ന്ന​തി​ന് ശാ​സ്ത്രീ​യ​മാ​യ തെ​ളി​വു​ക​ളൊ​ന്നു​മി​ല്ലെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ പാ​തി​വ​ഴി​യി​ലാ​ണെ​ന്നും വോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചി​രു​ന്നു. 


വാ​ഷിം​ഗ്ട​ണ്‍: കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​ക്കു​ന്ന​ത് ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​നെ​ന്ന് വീണ്ടും വാദിച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​സ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. വൈ​റ്റ്ഹൗ​സി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഒ​ന്ന​ര​യാ​ഴ്ച​യാ​യി ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഞാ​നി​പ്പോ​ഴും ഇ​വി​ടെ ത​ന്നെ​യു​ണ്ട്, ഒ​ന്നും സം​ഭ​വി​ച്ചി​ല്ല -ട്രം​പ് പ​റ​ഞ്ഞു. 

ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ കോ​വി​ഡി​നെ​തി​രെ ഫ​ല​പ്ര​ദ​മാ​ണെ​ന്ന​തി​ന് ശാ​സ്ത്രീ​യ​മാ​യ തെ​ളി​വു​ക​ളൊ​ന്നു​മി​ല്ലെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ പാ​തി​വ​ഴി​യി​ലാ​ണെ​ന്നും വോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചി​രു​ന്നു. അ​ങ്ങ​നെ​യു​ള്ള​പ്പോ​ൾ ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ന് അ​നു​കൂ​ല ഗു​ണ​ങ്ങ​ൾ ഉ​ണ്ടെ​ന്ന​തി​ന് എ​ന്ത് തെ​ളി​വാ​ണു​ള്ള​തെ​ന്ന് ചോ​ദ്യ​ത്തി​നും ട്രം​പ് മ​റു​പ​ടി ന​ൽ​കി. 

Latest Videos

undefined

ഒ​ന്നാ​മ​ത്തെ തെ​ളി​വ് ഞാ​നാ​ണ്. നി​ര​വ​ധി ഫോ​ണ്‍ വി​ളി​ക​ൾ എ​നി​ക്ക് ല​ഭി​ക്കു​ന്നു​ണ്ട്. എ​ത്ര​യാ​ളു​ക​ളാ​ണ് ഈ ​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് അ​റി​ഞ്ഞാ​ൽ ന​മ്മ​ൾ ആ​ശ്ച​ര്യ​പ്പെ​ടും- ട്രംപ് വ്യക്തമാക്കി കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ മു​ൻ​നി​ര ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 15,50,294 ആ​യി. 91,981 പേ​രാ​ണ് രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തു​വ​രെ 3,56,383 പേ​രാ​ണ് രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​ത്. 2,70,595 രോ​ഗി​ക​ൾ ഇ​പ്പോ​ഴും ചി​കി​ത്സ തു​ട​രു​ന്നു​വെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ​യും രോ​ഗ​ബാ​ധ ഉ​ള്ള​വ​രു​ടെ​യും എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്, ന്യൂ​യോ​ർ​ക്കി​ൽ ആ​കെ മ​ര​ണം 28,480 ആ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,61,266. ന്യൂ​ജേ​ഴ്സി​യി​ൽ മ​ര​ണം 10,448. രോ​ഗം ബാ​ധി​ച്ച​വ​ർ 1,50,087. ഇ​ല്ലി​നോ​യി​യി​ൽ മ​ര​ണം 4,234. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ 96,485. മ​സാ​ച്യൂ​സെ​റ്റ്സി​ൽ മ​ര​ണം 5,862. രോ​ഗം ബാ​ധി​ച്ച​വ​ർ 87,052.

കാ​ലി​ഫോ​ണി​യ​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ 81,711. മ​ര​ണം 3,321. പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 66,674 ആ​യി ഉ​യ​ർ​ന്നു. 4,668 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. മി​ഷി​ഗ​ണി​ൽ മ​ര​ണം 4,915. രോ​ഗം ബാ​ധി​ച്ച​വ​ർ 51,915. ഫ്ളോ​റി​ഡ​യി​ൽ ആ​കെ രോ​ഗ​ബാ​ധി​ത​ർ 46,442. മ​ര​ണം 1,997 . ടെ​ക്സ​സി​ൽ രോ​ഗ​ബാ​ധി​ത​ർ 49,684. മ​ര​ണം 1,369. ക​ണ​ക്ടി​ക്ക​ട്ടി​ൽ രോ​ഗം ബാ​ധി​ച്ച​വ​ർ 37,419. മ​ര​ണം 3,408. 

ജോ​ർ​ജി​യ​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ 38,283. മ​ര​ണം 1,649. മെ​രി​ലാ​ൻ​ഡി​ൽ രോ​ഗം​ബാ​ധി​ച്ച​വ​ർ 39,762. മ​ര​ണം 2,023. ലൂ​യി​സി​യാ​ന​യി​ൽ ഇ​തു​വ​രെ 34,709 പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി. 2,563 പേ​ർ മ​രി​ച്ചു.
 

click me!