കമ്പനിയ്ക്ക് ഒരു കൃത്യമായ ഒരു ഡ്രസ് കോഡ് ഉണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സഹപ്രവർത്തകർ മറ്റ് തരത്തിലുള്ള ഷൂകൾ ധരിച്ചിരുന്നുവെന്നും, ഷൂ കാരണം തന്നെ മാറ്റി നിർത്തിയെന്നും കാട്ടി എലിസബത്ത് സൗത്ത് ലണ്ടനിലെ ക്രോയ്‌ഡോണിലെ എംപ്ലോയ്‌മെൻ്റ് ട്രിബ്യൂണലിൽ പരാതി നൽകിയിരുന്നു.
ലണ്ടൻ സ്പോർട്സ് ഷൂ ധരിച്ച് ഓഫീസിലെത്തിയതിന് ജീവനക്കാരിയെ പുറത്താക്കിയതിന് കമ്പനി നഷ്ട പരിഹാരമായി നൽകേണ്ടി വന്നത് 30,000 പൗണ്ട് (32,20,818 രൂപ). ലണ്ടനിലെ മാക്‌സിമസ് യുകെ സർവീസസിൽ ജോലി ചെയ്തിരുന്ന എലിസബത്ത് ബെനാസിക്കാണ് ഈ ഭാഗ്യമുണ്ടായിരിക്കുന്നത്. 2022 ൽ മാക്‌സിമസ് യുകെ സർവീസസിൽ ജോലി ചെയ്യുമ്പോൾ 18 വയസായിരുന്നു ഇവരുടെ പ്രായം.
കമ്പനിയ്ക്ക് ഒരു കൃത്യമായ ഒരു ഡ്രസ് കോഡ് ഉണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സഹപ്രവർത്തകർ മറ്റ് തരത്തിലുള്ള ഷൂകൾ ധരിച്ചിരുന്നുവെന്നും, ഷൂ കാരണം തന്നെ മാറ്റി നിർത്തിയെന്നും കാട്ടി എലിസബത്ത് സൗത്ത് ലണ്ടനിലെ ക്രോയ്‌ഡോണിലെ എംപ്ലോയ്‌മെൻ്റ് ട്രിബ്യൂണലിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വിധിയിലാണ് നടപടി.
undefined
അതേ സമയം എലിസബത്ത് ചെറിയ കുട്ടികളെപ്പോലെയാണ് പെരുമാറുന്നതെന്നും, ജോലിക്ക് തക്ക പക്വതയോ പ്രായമോ ഇല്ലെന്നുമാണ് കമ്പനി അറിയിച്ചത്. കമ്പനികളിൽ ജോലി, പെൻഷൻ ഡിപ്പാർട്ട്‌മെൻ്റ് സേവനങ്ങൾ നൽകുന്ന കമ്പനിയാണ് മാക്‌സിമസ് യുകെ സർവീസസ്.
ടിപ്പ് കുറഞ്ഞുപോയി; ഗർഭിണിയായ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച് പിസ്സ ഡെലിവറി ഗേൾ, സംഭവം ഫ്ലോറിഡയിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം