അസ്വസ്ഥമാക്കുന്ന ഉള്ളടക്കത്തോട് കൂടിയതെന്ന് വിശദമാക്കിയാണ് ടീ ഷർട്ട് വിൽപന ചൈന വിലക്കിയത്
ബീജീംഗ്: വധശ്രമത്തിനുശേഷമുള്ള ഡോണൾഡ് ട്രംപിന്റെ ചിത്രമുള്ള ടീ ഷർട്ട് വിൽപന അവസാനിപ്പിച്ച് ചൈന. ചൈനീസ് ഇ കൊമേഴ്സ് സ്ഥാപനത്തിലൂടെയുള്ള വിൽപനയാണ് നിർത്തിയത്. കഴിഞ്ഞ ശനിയാഴ്ച ട്രംപിന് വെടിയേറ്റ് മൂന്ന് മണിക്കൂറിനുള്ളിൽ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ടീ ഷർട്ട് വിൽപനയ്ക്ക് എത്തിയിരുന്നു. അസ്വസ്ഥമാക്കുന്ന ഉള്ളടക്കത്തോട് കൂടിയതെന്ന് വിശദമാക്കിയാണ് ടീ ഷർട്ട് വിൽപന ചൈന വിലക്കിയത്. ടോബോ ആൻഡ് ജെഡി ഡോട്ട് കോം എന്ന ചൈനീസ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെയുള്ള വിൽപനയാണ് നിർത്തിയത്.
ട്രംപിനെ നേരെയുണ്ടായ വധശ്രമം വലിയ രീതിയിൽ ആഗോളതലത്തിൽ ചർച്ചയായിരുന്നു. ചൈനീസ് സമൂഹമാധ്യമമായ വൈബോയിലും ട്രംപിന്റെ വധശ്രമം കാരണമായിരുന്നു. ഏറെക്കാലമായി വിവിധ കാരണങ്ങളാൽ ട്രംപ് ചൈനീസ് സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയമാണ്. അമേരിക്കക്കാരും ചൈനീസ് സ്വദേശികളും അടക്കം രണ്ടായിരത്തിലേറെ പേർ കുറഞ്ഞ സമയത്തിനുള്ളിൽ ടീ ഷർട്ട് ഓർഡർ ചെയ്തെന്നാണ് ടീ ഷർട്ടിന്റെ ചൈനീസ് റീട്ടെയിലർ വിശദമാക്കുന്നത്. 39 യുവാൻ ഏകദേശം 750 രൂപയ്ക്കാണ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ടീ ഷർട്ട് വിൽപന പൊടിപൊടിച്ചത്. ചൈനീസ് ടെക് സ്ഥാപനമായ അലിബാബയുടെ ഉടമസ്ഥതയിലുള്ള ലാസാഡ ആൻഡ് ഷോപ്പിയിലും ടീ ഷർട്ട് വിൽപനയ്ക്ക് എത്തിയിരുന്നു.
undefined
അതേസമയം സമാന ചിത്രത്തോട് കൂടിയുള്ള ടീ ഷർട്ട് വിൽപന അമേരിക്കയിൽ പൊടിപൊടിക്കുകയാണ്. മരണമില്ലാത്ത് നേതാവ് , വെടിയുണ്ടകൾക്കും ഭേദിക്കാനാവാത്ത നേതാവ് എന്ന അർത്ഥം വരുന്ന എഴുത്തുകളോടെയാണ് ഇവിടെ ചിത്രമടങ്ങിയ ടീ ഷർട്ട് വിൽപന നടക്കുന്നത്. ശനിയാഴ്ച പെൻസിൽവേനിയയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ട്രംപിന് വെടിയേറ്റത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം