തിരിച്ചറിഞ്ഞത് പേവിഷബാധ, അവശനിലയിലായ കുഞ്ഞ് മരിച്ചു, വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടത്...

By Web Team  |  First Published Oct 5, 2024, 10:20 AM IST

മുറിയിൽ വച്ച് കുഞ്ഞിന് വവ്വാലുമായി സമ്പർക്കം വന്നത് എങ്ങനെയാണെന്ന് അറിയില്ലെന്ന് രക്ഷിതാക്കൾ. ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ കുഞ്ഞിന്റെ മുറിയിൽ നിന്ന് കണ്ടെത്തിയത് വവ്വാലിനെ. പേവിഷ ബാധയേറ്റ കുഞ്ഞിന് ദാരുണാന്ത്യം.


ടൊറൊന്റോ: പിഞ്ചുകുഞ്ഞ് പേവിഷ ബാധയേറ്റ് മരിച്ചു. കാരണം കണ്ടെത്താനുള്ള ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ മുറിയിൽ കണ്ടെത്തിയത് വവ്വാലുകളെ. കാനഡയിലെ ഒന്റാരിയോയിലാണ് സംഭവം. കിടപ്പുമുറിയിൽ വച്ച് കുഞ്ഞിനെ വവ്വാൽ കടിച്ചത് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് രക്ഷിതാക്കളുടെ മറുപടി. ഹാൽഡിമാൻഡ് നോർഫോക്ക് ആരോഗ്യ വകുപ്പാണ് കുഞ്ഞിന് പേവിഷ ബാധയേറ്റ് മരണം സംഭവിച്ച കാര്യം പുറത്തെത്തിച്ചത്. 

മരിച്ച കുഞ്ഞിന്റെ പേര് ആരോഗ്യവകുപ്പ് പുറത്ത് വിട്ടിട്ടില്ല. കുഞ്ഞിന്റെ മുറിയിൽ വവ്വാലിനെ ഒരിക്കൽ പോലും കാണാതിരുന്നതിനാലും കുഞ്ഞിന്റെ ശരീരത്തിൽ എന്തെങ്കിലും കടിയേറ്റതിന്റെ അടയാളങ്ങൾ ഇല്ലാതിരുന്നതിനാൽ രക്ഷിതാക്കൾ റാബീസ് സാധ്യതയേക്കുറിച്ച് ചിന്തിച്ചതുമില്ല. അടുത്തിടെ പനി ബാധിച്ച് അവശനിലയിലായ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുഞ്ഞിന് പേവിഷ ബാധയേറ്റതായി വ്യക്തമാവുന്നത്. 1967ന് ശേഷൺ ആദ്യമായാണ് ഒന്റാരിയോ പ്രവിശ്യയിൽ വീടിന്റെ സാഹചര്യത്തിൽ ഒരാൾ പേവിഷ ബാധയേറ്റ് മരിക്കുന്നത്. സെപ്തംബർ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. 

Latest Videos

undefined

പേവിഷ ബാധയേറ്റ മൃഗങ്ങളിൽ നിന്നാണ് സാധാരണ ഗതിയിൽ മനുഷ്യരിലേക്ക്  പകരുന്നത്. വവ്വാലുകൾ, ചെന്നായ, കുറുക്കൻ, റക്കൂണുകൾ എന്നിവയുടെ അടക്കം ഉമിനീരിലൂടെയാണ് പേവിഷ ബാധ പകരുന്നത്. തലച്ചോറിനും നട്ടെല്ലിനും ഗുരുതരമായി ബാധിക്കുന്ന പേവിഷ ബാധയേറ്റ് രോഗലക്ഷണം പ്രത്യക്ഷമായാൽ മരണം സംഭവിക്കുമെന്നാണ് ലോകാരോഗ്യ സംഘടന വിശദമാക്കുന്നത്. 

1924 മുതൽ 28 പേവിഷ ബാധ സംഭവങ്ങളാണ് കാനഡയിലെ ആറ് പ്രവിശ്യകളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവ ആറും തന്നെ വിഷബാധയേറ്റവർ മരണത്തിന് കീഴടങ്ങുകയായിരുന്നു. മനുഷ്യരിൽ പേവിഷ ബാധയേൽക്കാൻ കാനഡയിലെ പ്രധാന കാരണം വവ്വാലുകളാണെന്നാണ് ആരോഗ്യ വകുപ്പ് വിശദമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!