'അവളെ വിടാൻ പറയൂ, കേണപേക്ഷിച്ച് മകൻ'; പിതാവിന്റെ മുന്നിൽ സഹോദരിയെ കഴുത്തു ഞെരിച്ചു കൊന്നു, വീഡിയോ

By Web Team  |  First Published Apr 1, 2024, 9:34 AM IST

മുഹമ്മദ് ഫൈസൽ എന്ന സഹോദരനാണ് പിതാവ് അബ്ദുൽ സത്താറിന്റെ മുന്നിൽ വെച്ച് പെൺകുട്ടിയെ കഴുത്തു ഞെരിച്ച് കൊന്നത്. വീട്ടിലെ കിടപ്പുമുറിയിൽ വെച്ച് സഹോദരിയെ ആക്രമിക്കുന്നത് മറ്റൊരു സഹോദരനായ ഷെഹ്ബാസ് മൊബൈലിൽ പകർത്തുകയായിരുന്നു. ഇത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. വീഡിയോയിൽ പെൺകുട്ടിയുടെ അടുത്തായി പിതാവ് ഇരിക്കുന്നതും കാണാം. 


ലാഹോർ: പിതാവിന്റെ കൺമുന്നിൽ വെച്ച് സഹോദരിയെ കഴുത്തു ഞെരിച്ച് കൊന്ന് സഹോദരൻ. മരിയ ബീവി എന്ന 22കാരിയെയാണ് സഹോദരൻ കഴുത്തു ഞെരിച്ച് കൊന്നത്. ഇത് മറ്റൊരു സഹോദരൻ വീഡിയോ എടുക്കുകയും വൈറലാക്കുകയുമായിരുനന്നു. പിതാവിന്റെ കൺമുന്നിൽ വെച്ചാണ് അതിക്രൂരമായ ഈ സംഭവമുണ്ടായത്. പഞ്ചാബിൻ്റെ മധ്യ-കിഴക്കൻ പ്രവിശ്യയിലെ തോബ ടെക് സിംഗ് പട്ടണത്തിന് സമീപത്താണ് സംഭവം നടന്നത്.

മുഹമ്മദ് ഫൈസൽ എന്ന സഹോദരനാണ് പിതാവ് അബ്ദുൽ സത്താറിന്റെ മുന്നിൽ വെച്ച് പെൺകുട്ടിയെ കഴുത്തു ഞെരിച്ച് കൊന്നത്. വീട്ടിലെ കിടപ്പുമുറിയിൽ വെച്ച് സഹോദരിയെ ആക്രമിക്കുന്നത് മറ്റൊരു സഹോദരനായ ഷെഹ്ബാസ് മൊബൈലിൽ പകർത്തുകയായിരുന്നു. ഇത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. വീഡിയോയിൽ പെൺകുട്ടിയുടെ അടുത്തായി പിതാവ് ഇരിക്കുന്നതും കാണാം. അച്ഛാ അവളെ വിട്ടയയ്ക്കാൻ പറയൂവെന്ന് ഷെഹബാസ് വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ സഹോദരൻ ആക്രമണം തുടരുകയായിരുന്നു. എന്നാൽ ആക്രമണത്തെ ചെറുക്കാതിരുന്ന പിതാവ് സഹോദരന് വെള്ളം നൽകാനാണ് ആവശ്യപ്പെട്ടത്.

Latest Videos

പെൺകുട്ടിയുടെ അസ്വാഭാവിക മരണമാണെന്ന് കണ്ടെത്തിയ പൊലീസ് അന്വേഷണം തുടങ്ങിയതായി അറിയിച്ചു. സംഭവത്തിൽ രണ്ടു സഹോദരൻമാരേയും പിതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ഇത് ദുരഭിമാനക്കൊലയാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പെൺകുട്ടി നിരന്തരം വീഡിയോ കോളിൽ ഒരാളുമായി സംസാരിക്കുന്നത് കുടുംബം വിലക്കിയിരുന്നതായി പൊലീസ് പറയുന്നു. അതേസമയം, എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല. 

'ഉമ്മൻചാണ്ടിയ്ക്ക് പകരമാവില്ലെന്നറിയാം, എന്നാലും';ചാണ്ടിയും അച്ചുവും മാത്രമല്ല, കുടുംബം യുഡിഎഫ് പ്രചരണത്തിന്

https://www.youtube.com/watch?v=Ko18SgceYX8

click me!