60 നായ്ക്കളെ ലൈം​ഗികമായി പീഡിപ്പിച്ചു, കൊന്നു; ബ്രിട്ടീഷ് സുവോളജിസ്റ്റിനെ കാത്തിരിക്കുന്നത് 240 വര്‍ഷം തടവ്

By Web Team  |  First Published Jul 15, 2024, 12:57 PM IST

മൃഗങ്ങളോടുള്ള വിചിത്രമായ ക്രൂരത എന്നാണ് കുറ്റകൃത്യത്തെ ജഡ്ജി വിശേഷിപ്പിച്ചത്. തൻ്റെ കക്ഷിയുടെ ശിക്ഷയിൽ ഇളവ് നൽകണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു.


ലണ്ടൻ: ബ്രിട്ടീഷ് മുതല വിദഗ്ധനായ സുവോളജിസ്റ്റ് ആദം ബ്രിട്ടോൺ ഉൾപ്പെട്ട മൃ​ഗപീഡന കേസിൻ്റെ അന്തിമ വാദം ഓഗസ്റ്റിൽ കോടതി കേസ് പരിഗണിക്കും. അദ്ദേഹത്തിൻ്റെ അഭിഭാഷകൻ ജഡ്ജിക്ക് റിപ്പോർട്ട് നൽകിയതിന് ശേഷമാണ് കേസ് മാറ്റിവെച്ചത്. ബലാത്സംഗം, പീഡിപ്പിക്കൽ, നായ്ക്കളെ കൊലപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. എൻ‍ടി സുപ്രീം കോടതി ജഡ്ജിയാണ് കേസ് മാറ്റിവെച്ചത്. ശിക്ഷ ലഭിക്കുകയാണെങ്കിൽ ഓസ്‌ട്രേലിയയിൽ 249 വർഷത്തെ തടവ് അനുഭവിക്കേണ്ടി വരും.  കഴിഞ്ഞ വർഷം, മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നതിൻ്റെ 60-ലധികം ആരോപണങ്ങളിൽ ബ്രിട്ടോൺ കുറ്റസമ്മതം നടത്തിയിരുന്നു.

Read More.... ഇതെന്തൊരു അഡിക്ഷൻ? വിചിത്രമായ ഈ സ്വഭാവം കാരണം മനസമാധാനവും പണവും പോയെന്ന് യുവതി

Latest Videos

മൃഗങ്ങളോടുള്ള വിചിത്രമായ ക്രൂരത എന്നാണ് കുറ്റകൃത്യത്തെ ജഡ്ജി വിശേഷിപ്പിച്ചത്. തൻ്റെ കക്ഷിയുടെ ശിക്ഷയിൽ ഇളവ് നൽകണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. വളരെ ചെറുപ്പം മുതലേ പീഡിപ്പിക്കപ്പെട്ട മനുഷ്യനാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. എബിസി റിപ്പോർട്ട് അനുസരിച്ച്, ബ്രിട്ടോൺ ഓസ്‌ട്രേലിയയിലെ ഡാർവിനിലുള്ള തൻ്റെ സ്ഥലത്ത് നായ്ക്കളെ പീഡിപ്പിക്കുകയും അടിച്ച് കൊല്ലുകയും ചെയ്യാറുണ്ടായിരുന്നു. നായ്ക്കളെ പീഡിപ്പിക്കാനായി പീഡനമുറി ഉണ്ടായിരുന്നുവെന്നും അവിടെ നായ്ക്കളെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു.

click me!