ബോയിംഗ് വിസില്‍ബ്ലോവര്‍; രണ്ടാമത്തെ ആളും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

By Web Team  |  First Published May 3, 2024, 9:38 AM IST

കഴിഞ്ഞ ജനുവരിയില്‍ അലാസ്കൻ എയർലൈൻസ് ഫ്ലൈറ്റിന്‍റെ ബോയിംഗ് വിമാനത്തില്‍ നിന്ന് ഒരു ഡോർ പ്ലഗ് പൊട്ടിവീണത് അന്താരാഷ്ട്രാതലത്തില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടി.



ബോയിംഗ് വിമാനങ്ങളില്‍ ഗുരുതരമായ സുരക്ഷാ പിഴവ് ചൂണ്ടിക്കാണിച്ച രണ്ടാമത്തെ ആളും മരിച്ചു. കഴിഞ്ഞ മാർച്ചിൽ സ്വന്തം കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ ജോൺ ബാർനെറ്റിന് പിന്നാലെയാണ് ഷുവ ഡീന്‍റെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ, ബോയിംഗുമായി ബന്ധപ്പെട്ട ഏതാനും മാസങ്ങൾക്കുള്ളിൽ മരിക്കുന്ന രണ്ടാമത്തെ വിസിൽ ബ്ലോവറായി ഇദ്ദേഹം. 737 മാക്‌സ് വിമാനത്തിന്‍റെ ഫ്യൂസ്‌ലേജ് നിർമ്മിച്ച സ്പിരിറ്റ് എയ്‌റോസിസ്റ്റംസിലെ മുൻ ക്വാളിറ്റി ഓഡിറ്ററായിരുന്നു 45 -കാരനായ ഒഷുവ ഡീന്‍. കമ്പനിയുടെ കൻസാസിലെ വിച്ചിറ്റ പ്ലാന്‍റിലെ നിർമാണ തകരാറുകളെക്കുറിച്ച് ജനങ്ങളെ അറിയിച്ചതിനെ തുടർന്നാണ് തന്നെ പുറത്താക്കിയതെന്ന് അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. ശരീരത്തില്‍ അതിവേഗം പടരുന്ന അണുബാധയെ തുടര്‍‌ന്ന് രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് പിന്നാലെയാണ് ഡീനിന്‍റെ മരണമെന്ന് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെ സാമൂഹിക മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. 

ബോയിംഗ് വിമാന നിർമ്മാണം; പിഴവ് ചൂണ്ടിക്കാട്ടിയ വിസിൽബ്ലോവർ ജോൺ ബാർനെറ്റിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Latest Videos

ഏതാനും മാസങ്ങളായി നിരവധി ബോയിംഗ് വിമാനങ്ങളില്‍ ഗുരുതരമായ സുരക്ഷാ പിഴവുകള്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ അലാസ്കൻ എയർലൈൻസ് ഫ്ലൈറ്റിന്‍റെ ബോയിംഗ് വിമാനത്തില്‍ നിന്ന് ഒരു ഡോർ പ്ലഗ് പൊട്ടിവീണത് അന്താരാഷ്ട്രാതലത്തില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടി. ഇതിന് മുമ്പ് തന്നെ ബോയിംഗിന്‍റെ വിവിധ ഉത്പാദന ഘട്ടങ്ങളില്‍ ഗുരുതരമായ സുരക്ഷാ പിഴവുകള്‍ സംഭവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച വിസിൽ ബ്ലോവറാണ്‍ ജോൺ ബാർനെറ്റി. അദ്ദേഹത്തിന്‍റെ മരണത്തിന് മാസങ്ങള്‍ക്ക് ശേഷം മറ്റൊരു വിസില്‍ബ്ലോവര്‍ കൂടി മരിച്ചതും ഏറെ വാര്‍ത്താ പ്രാധാന്യം നേടി. 

നക്ഷത്രങ്ങൾ പൊട്ടിത്തെറിക്കുന്ന കാലം; ആറ് മാസത്തിനിടെ വടക്ക് കിഴക്കൻ ആകാശത്ത് നക്ഷത്ര സ്ഫോടനം നടക്കും: നാസ

JUST IN: A second whistleblower connected to Boeing has suddenly died at the age of 45 after catching a “sudden illness.”

Whistleblower Joshua Dean was known for being in good health and having a healthy lifestyle.

Dean was one of the first whistleblowers to accuse Boeing… pic.twitter.com/XVac3BlcEU

— Collin Rugg (@CollinRugg)

വിശ്വാസത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിചിത്ര മറുപടിയുമായി എഐ പുരോഹിതന്‍; പുറത്താക്കി വിശ്വാസികള്‍

ആരോഗ്യകരമായ ജീവിതശൈലിക്ക് പേരു കേട്ടയാളാണ് കഴിഞ്ഞ ദിവസം മരിച്ച ജോഷ്വ ഡീൻ എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം 'പെട്ടെന്നുള്ളതും അതിവേഗം പടരുന്നതുമായ അണുബാധ'യെ തുടര്‍ന്നാണ് അദ്ദേഹത്തിന്‍റെ മരണമെന്ന റിപ്പോര്‍ട്ടുകള്‍ സാമൂഹിക മാധ്യമ ഉപയോക്താക്കളിലടക്കം ആശങ്കയുയര്‍ത്തി. മെത്തിസിലിൻ-റെസിസ്റ്റന്‍റ് സ്റ്റാഫൈലോകോക്കസ് ഓറിയസ് (Methicillin-Resistant Staphylococcus Aureus) അഥവാ എംആര്‍എസ്എ എന്നറിയപ്പെടുന്ന ഒരു ബാക്ടീരിയൽ അണുബാധയെ തുടര്‍ന്നാണ് ജോഷ്വ ഡീന്‍റെ മരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്പിരിറ്റ് എയ്‌റോസിസ്റ്റംസിലെ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തിയ ജോഷ്വ ഡീനെ 2023 ല്‍ കമ്പനി പുറത്തിക്കിയിരുന്നു. സുരക്ഷാ ആശങ്കകൾ ഉയർത്തിയതിനുള്ള പ്രതികാരമായാണ് പിരിച്ചുവിട്ടതെന്നാണ് അദ്ദേഹം അന്ന് ആരോപിച്ചിരുന്നത്. 737 മാക്‌സ് പോലുള്ള വലിയ യാത്രാ വിമാനങ്ങളുടെ ഫ്യൂസലേജുകൾ ഉൾപ്പെടെ നിരവധി ബോയിംഗ് വിമാനങ്ങളുടെ പ്രധാന ഭാഗങ്ങൾ നിർമ്മിക്കുന്നത് സ്പിരിറ്റ് എയ്‌റോസിസ്റ്റംസ് ആണ്.

ടേക്ക് ഓഫിന് തലേന്ന് രാത്രി പൈലറ്റ് 'അടിച്ച് ഓഫാ'യി; 157 യാത്രക്കാരുടെ വിമാനം റദ്ദാക്കി

click me!