ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെൽമറ്റും ധരിച്ച്, സൈനികർക്ക് ഒപ്പം നെതന്യാഹു നിൽക്കുന്ന ദൃശ്യങ്ങൾ ഇസ്രയേൽ സൈന്യം പുറത്തുവിട്ടപ്പോൾ ആണ് ലോകം അപൂർവ സന്ദർശനം അറിഞ്ഞത്.
യുദ്ധം തുടരുന്ന ഗാസയിൽ സന്ദർശനം നടത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം അവസാനിച്ചാലും ഇനി ഒരിക്കലും ഹമാസ് ഗാസ ഭരിക്കില്ലെന്ന് നെതന്യാഹു പ്രഖ്യാപിച്ചു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെൽമറ്റും ധരിച്ച്, സൈനികർക്ക് ഒപ്പം നെതന്യാഹു നിൽക്കുന്ന ദൃശ്യങ്ങൾ ഇസ്രയേൽ സൈന്യം പുറത്തുവിട്ടപ്പോൾ ആണ് ലോകം സന്ദർശനം അറിഞ്ഞത്.
മാസിന്റെ സൈനിക ശേഷി ഇസ്രേയേൽ പൂർണമായി ഇല്ലാതാക്കിയെന്ന് നെതന്യാഹു അവകാശപ്പെട്ടു. ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ധികളെ മോചിപ്പിക്കാൻ ശ്രമം തുടരും. മോചിപ്പിക്കപ്പെടുന്ന ഓരോ ബന്ദികൾക്കും 5 മില്യൺ ഡോളർ, ഏകദേശം 42 കോടി രൂപ വീതം നൽകും. ഹമാസിൻ്റെ പിടിയിലിരിക്കുന്ന ഇസ്രായേലികളെ മോചിപ്പിക്കാൻ സഹായിക്കുന്നവർക്ക് യുദ്ധത്തിൽ തകർന്ന ഫലസ്തീൻ പ്രദേശത്ത് നിന്ന് രക്ഷപ്പെടാനുള്ള വഴി നൽകുമെന്നും നെതന്യാഹു പറഞ്ഞു. ബന്ദികളെ ഉപദ്രവിക്കാൻ തുനിയുന്നവരെ വേട്ടയാടി പിടികൂടുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി. ഇസ്രയേൽ സൈന്യത്തിന്റെ പ്രവർത്തനം നേരിട്ടറിയാനാണ് നെതന്യാഹു ഗാസയിലെത്തിയത്. പ്രതിരോധമന്ത്രിയും സൈനിക മേധാവിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അതീവ രഹസ്യമായി ആയിരുന്നു സന്ദർശനം.
undefined