'14408 മൈൽ വേ​ഗതയിൽ ലണ്ടനിൽ കൊടുങ്കാറ്റ്, നോട്ടിങ്ഹാം 404 ഡി​ഗ്രി ചൂടിൽ വെന്തെരിയും'; അബദ്ധം പിണഞ്ഞ് ബിബിസി

By Web Team  |  First Published Oct 10, 2024, 3:58 PM IST

ബ്രിട്ടീഷ് മാധ്യമമായ ബിബിസിയുടെ കാലാവസ്ഥ ആപ്പിന് പിണഞ്ഞത് ഭീമാബദ്ധം. ഖേദം പ്രകടിപ്പിച്ചു. 


ലണ്ടൻ: ലണ്ടനിൽ ചുഴലിക്കാറ്റ് വീശുമെന്ന് തെറ്റായ മുന്നറിയിപ്പ് നൽകിയ ബിബിസി ഖേദം പ്രകടിപ്പിച്ചു. ലണ്ടനിലുടനീളം 14408 മൈൽ വേ​ഗതയിൽ ചുഴലിക്കാറ്റ് വീശുമെന്നും നോട്ടിംഗ്ഹാമിലെ താപനില 404 ഡി​ഗ്രി സെൽഷ്യസായി ഉയരുമെന്നും കഴിഞ്ഞ ദിവസം രാത്രി ബിബിസി പ്രവചിച്ചു. ബിബിസിയുടെ കാലാവസ്ഥാ പ്രവചന, മുന്നറിയിപ്പ് ആപ്പിലാണ് ഭീമാബദ്ധം സംഭവിച്ചത്. ആപ്പിലെ അറിയിപ്പ് കണ്ട് പരിഭ്രാന്തരാകരുതെന്നും സാങ്കേതിക പിഴവാണെന്നും കാലാവസ്ഥാ അവതാരകൻ സൈമൺ കിംഗ് എക്സ് പോസ്റ്റിൽ പറഞ്ഞു. തെറ്റുപറ്റിയതിൽ ഖേ​ദിക്കുന്നുവെന്നും പ്രശ്നം പരിഹരിക്കാൻ പരിശ്രമിക്കുന്നുവെന്നും ബിബിസി അറിയിച്ചു.

പിന്നീട് തെറ്റ് തിരുത്തി യുകെയുടെ തെക്ക് ഭാഗത്ത് ഈ വ്യാഴാഴ്ച മഴയും ചാറ്റൽമഴയും അനുഭവപ്പെടുമെന്നും കിഴക്കൻ തീരത്ത് ശക്തമായ മഴ ലഭിക്കുമെന്നും അറിയിച്ചു. അബർഡീനിൽ മണിക്കൂറിൽ 30 മൈൽ വരെ വേഗതയിൽ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  അമേരിക്കയെ ബാധിക്കുന്ന ചുഴലിക്കാറ്റ് യുകെയെ ബാധിക്കില്ലെന്നും ബിബിസി അറിയിച്ചു.

Latest Videos

undefined

Read More.... കര തൊട്ട് മിൽട്ടൺ; ഫ്ലോറിഡയിൽ കനത്ത പേമാരിയും കൊടുങ്കാറ്റും; വൃദ്ധസദനത്തിൽ നിരവധി മരണം, വീടുകൾക്കും നാശനഷ്ടം

അതേസമയം, മിൽട്ടൺ ചുഴലിക്കാറ്റ് ദുർബലമായി അറ്റ്ലാൻ്റിക്കിലേക്ക് നീങ്ങുകയാണെങ്കിൽ അടുത്തയാഴ്ച യുകെ കാലാവസ്ഥയിൽ ചില മാറ്റമുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അഭിപ്രായപ്പെട്ടു. എന്നിരുന്നാലും. യുകെയിൽ ചുഴലിക്കാറ്റ് എത്താനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.  

Asianet News Live

tags
click me!