Latest Videos

സംവാദം വിനയായി, പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ ബൈഡന് മേൽ സമ്മർദ്ദം; ഒബാമ പക്ഷേ ബൈഡനൊപ്പം

By Web TeamFirst Published Jun 30, 2024, 12:05 AM IST
Highlights

മത്സരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും പോരാടി ജയിക്കുമെന്നും ബൈഡൻ

 

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ ജോ ബൈഡനുമേൽ സമ്മർദം. ട്രംപുമായുള്ള സംവാദത്തിൽ ഏറെ പിന്നിലായ ബൈഡൻ പിന്മാറുന്നതാകും നല്ലതെന്ന് ഡെമോക്രാറ്റിക് പാർട്ടിയിലും അഭിപ്രായം. പിന്നോട്ടില്ലെന്നും മത്സരിച്ചു ജയിക്കുമെന്നും ബൈഡൻ. പിന്തുണ അറിയിച്ച് ബരാക് ഒബാമയും രംഗത്തെത്തി.

റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് ആദ്യ സംവാദത്തിൽ മുന്നേറിയതോടെയാണ് ഡെമോക്രാറ്റുകൾക്കിടയിൽ പരിഭ്രാന്തി ഉയർന്നത്. ഇതിന് പിന്നാലെ ബൈഡൻ മാറിനിൽക്കണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ശക്തമായി. 81 കാരനായ ബൈഡന് പകരം മുൻ പ്രസിഡന്‍റ് ബരാക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമയെ പ്രസിഡന്‍റ് സ്ഥാനാ‍ർഥിയാക്കണമെന്ന ആവശ്യവും ശക്തമായി. അതിനിടയിലാണ് ബരാക് ഒബാമ തന്നെ ബൈഡനെ പിന്തുണച്ച് രംഗത്തെത്തിയത്.

മോശമായ സംവാദങ്ങൾ സംഭവിക്കുമെന്നും അതിന്‍റെ പേരിൽ ബൈഡനെ തള്ളിപ്പറയരുതെന്നുമാണ് ഒബാമ അഭിപ്രായപ്പെട്ടത്. ജീവിതകാലം മുഴുവൻ സാധാരണക്കാർക്കുവേണ്ടി പോരാടിയ ബൈഡനെ ഒരു സംവാദത്തിന്‍റെ പേരിൽ വിലയിരുത്തരുതെന്നും ഒബാമ ഓർമ്മിച്ചു. ബൈഡൻ വലിയ വിജയം നേടാനായി എല്ലാവരും പരിശ്രമിക്കണമെന്നും മുൻ പ്രസിഡന്‍റ് ആഹ്വാനം ചെയ്തു. അതിനിടെ ബൈഡനും ആത്മവിശ്വാസം പ്രകടിപ്പിച്ച് രംഗത്തെത്തിയത് ഡെമോക്രാറ്റുകൾക്ക് ആശ്വാസമായിട്ടുണ്ട്. മത്സരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും പോരാടി ജയിക്കുമെന്നുമാണ് ബൈഡൻ പറഞ്ഞത്.

ദില്ലിക്ക് പിന്നാലെ ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിലും മേൽക്കൂര തകർന്നുവീണു, അപകടത്തിൽ വിശദീകരണം തേടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!