പണം ആവശ്യപ്പെട്ടുള്ള സന്ദേശം ഇവരുടെ അക്കൗണ്ടുകളിലും പ്രത്യക്ഷപ്പെട്ടു. ഇതിന് പിന്നാലെ അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കുന്ന നീല ടിക്ക് മാർക്ക് ട്വിറ്ററിൽ നിന്ന് അപ്രത്യക്ഷമായി.
ന്യൂയോര്‍ക്ക്: അമേരിക്കയിൽ മൈക്രോസോഫ്റ്റ് ഉടമ ബിൽ ഗേറ്റ്സ് ഉൾപ്പെടെയുള്ളവരുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ ആവശ്യപ്പെട്ടാണ് ശതകോടീശ്വരന്മാരും രാഷ്ട്രീയ പ്രമുഖരും ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തത്. ബിൽ ഗേറ്റ്സിന് പുറമേ, മുൻ പ്രസിഡന്റ് ബാരാക് ഒബാമ, പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ, ടെസ്‍ല ഉടമ എലോൺ മസ്ക് എന്നിവരുടെയും അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
പണം ആവശ്യപ്പെട്ടുള്ള സന്ദേശം ഇവരുടെ അക്കൗണ്ടുകളിലും പ്രത്യക്ഷപ്പെട്ടു. ഇതിന് പിന്നാലെ അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കുന്ന നീല ടിക്ക് മാർക്ക് ട്വിറ്ററിൽ നിന്ന് അപ്രത്യക്ഷമായി. പാസ്‍വേർഡ് മാറ്റാനുള്ള ശ്രമം പരാജയപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും പരിഹാരനടപടികൾ സ്വീകരിക്കുന്നതായും ട്വിറ്റർ വ്യക്തമാക്കി.