പ്രസിഡന്‍റ് സ്ഥാനാർഥിത്വം പിൻവലിച്ചുകൊണ്ട് ബൈഡൻ കമലാ ഹാരിസിന്‍റെ പേര് നിർദ്ദേശിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഒബാമ ഇക്കാര്യത്തിൽ മനസ് തുറന്നത്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥിത്വം കമല ഹാരിസ് ഉറപ്പിക്കുന്നു. ഇത്രയും ദിവസം ഇക്കാര്യത്തിൽ മൗനം തുടർന്ന മുൻ പ്രസിഡന്‍റ് ബറാക്ക് ഒബാമയും ഇന്ന് കമലക്ക് പിന്തുണ പ്രഖ്യാപിച്ചു. ഒബാമക്കൊപ്പം ഭാര്യ മിഷേൽ ഒബാമയും കമല ഹാരിസിന് പിന്തുണ അറിയിച്ചു.
പ്രസിഡന്‍റ് സ്ഥാനാർഥിത്വം പിൻവലിച്ചുകൊണ്ട് ബൈഡൻ കമലാ ഹാരിസിന്‍റെ പേര് നിർദ്ദേശിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഒബാമ ഇക്കാര്യത്തിൽ മനസ് തുറന്നത്. ഡെമോക്രാറ്റിക് പാർട്ടിയിലെ ഉന്നത നേതാക്കൾ ഒന്നിന് പിന്നാലെ ഒന്നായി പിന്തുണ അറിയിച്ചിരുന്നുവെങ്കിലും ഒബാമ മാത്രം മൗനം തുടരുകയായിരുന്നു. അഭ്യൂഹങ്ങൾ ശക്തമായതോടെയാണ് ഒടുവിൽ ഒബാമ നിലപാട് വ്യക്തമാക്കിയത്. ഒബാമയും മിഷേലും ഫോണിൽ വിളിച്ച് പിന്തുണ അറിയിക്കുന്ന ഒരു മിനിറ്റ് ദൈർഖ്യമുള്ള വീഡിയോ കമലാ ഹാരിസ് എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കമല വിജയിക്കുമെന്നും എല്ലാ വിധ പിന്തുണയുമായി ഒപ്പമുണ്ടാകുമെന്നുമാണ് ഒബാമ വ്യക്തമാക്കിയിട്ടുള്ളത്.
ആ 762 കോടി രൂപയിൽ തൊടാനാകില്ലേ കമല ഹാരിസിന്; ആദ്യ 'പണി'വച്ച് ട്രംപ് ക്യാംപ്; ബൈഡന്‍റെ 'ഫണ്ടിൽ' പരാതി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം