'ഹിന്ദൂസ് ​ഗോ ബാക്ക്'; വീണ്ടും ക്ഷേത്രത്തിന് നേരെ ആക്രമണം, അമേരിക്കയിൽ ദിവസങ്ങൾക്കിടെ രണ്ടാം സംഭവം

By Web Team  |  First Published Sep 26, 2024, 3:02 PM IST

മതവിദ്വേഷത്തിനും വിദ്വേഷത്തിനും സ്ഥാനമില്ല. നമ്മുടെ സമൂഹത്തിൽ പ്രകടമായ വിദ്വേഷ പ്രവർത്തനത്തെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.


വാഷിങ്ടൺ: അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടു ആക്രമണം. ലോംഗ് ഐലൻഡിലെ ബാപ്സ് ക്ഷേത്രത്തിന് നേരെ ആക്രമണം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് കാലിഫോർണിയയിലെ സാക്രമെൻ്റോയിലുള്ള ബാപ്സ് ശ്രീ സ്വാമിനാരായണ മന്ദിറിന് നേരെയും ആക്രമണമുണ്ടായത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല യുഎസ് സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് സംഭവം. ഹിന്ദൂസ് ​ഗോ ബാക്ക് എന്ന വിദ്വേഷ മുദ്രാവാക്യങ്ങളും ചുമരിൽ എഴുതി. സംഭവം ഞെട്ടിക്കുന്നതാണെന്നും ഇവർ പ്രതികരിച്ചു. യുഎസ് ഹൗസിലെ സാക്രമെൻ്റ കൗണ്ടിയെ പ്രതിനിധീകരിക്കുന്ന അമി ബെറ സംഭവത്തെ അപലപിക്കുകയും അസഹിഷ്ണുതയ്‌ക്കെതിരെ നിൽക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

മതവിദ്വേഷത്തിനും വിദ്വേഷത്തിനും സ്ഥാനമില്ല. നമ്മുടെ സമൂഹത്തിൽ പ്രകടമായ വിദ്വേഷ പ്രവർത്തനത്തെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം എക്‌സിലെ പോസ്റ്റിൽ പറഞ്ഞു. അതിനിടെ, ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ സെനറ്റ് ജുഡീഷ്യറി കമ്മിറ്റിക്ക് സംഭവങ്ങൾ വിശദീകരിച്ച് കത്തെഴുതി. ഹിന്ദു ക്ഷേത്രങ്ങൾ, ഹിന്ദു അമേരിക്കൻ കമ്മ്യൂണിറ്റികൾ എന്നിവക്കെതിരെയുള്ള വിദ്വേഷം അം​ഗീകരിക്കാനാകില്ലെന്നും കത്തിൽ വ്യക്തമാക്കി. ശ്രീ സ്വാമി നാരായൺ മന്ദിർ നശിപ്പിച്ചതിനെ ന്യൂയോർക്ക് കോൺഗ്രസ് അംഗം ടോം സുവോസി അപലപിച്ചിരുന്നു.  
 

Latest Videos

click me!