മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിലേക്ക് നയിച്ച സംവരണ വിരുദ്ധ പ്രതിഷേധത്തിനിടെ ഒരു വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുന്നി സാഹയെ പൊലീസ് തിരയുന്നതായി ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കൊൽക്കത്ത: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വനിതാ മാധ്യമപ്രവർത്തകക്ക് നേരെ ആൾക്കൂട്ട ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ജനക്കൂട്ടം ബംഗ്ലാദേശ് പത്രപ്രവർത്തകയായ മുന്നി സാഹയെ വളയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ബംഗ്ലാദേശിനെ ഇന്ത്യയുടെ ഭാഗമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം. ഇത് എൻ്റെയും രാജ്യമാണെന്ന് മുന്നിയും മറുപടി നൽകി. ഒടുവിൽ പൊലീസ് സംഘം എത്തി മുന്നിയെ കസ്റ്റഡിയിലെടുത്തു.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിലേക്ക് നയിച്ച സംവരണ വിരുദ്ധ പ്രതിഷേധത്തിനിടെ ഒരു വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുന്നി സാഹയെ പൊലീസ് തിരയുന്നതായി ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുന്നി സാഹയെ രക്ഷപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ആളുകൾ മുന്നിയെ പൊലീസിന് കൈമാറിയെന്നും ആരോഗ്യസ്ഥിതിയും സ്ത്രീയാണെന്ന വസ്തുതയും പരിഗണനയും നൽകി മുന്നിയെ വിട്ടയച്ചെന്നും കോടതിയിൽ നിന്ന് ജാമ്യം നേടാനും പൊലീസ് സമൻസ് അനുസരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
undefined
മുന്നിയെ ആൾക്കൂട്ടം വളയുന്ന വീഡിയോ വൈറലായി. രാജ്യത്തെ ഇന്ത്യയുടെ ഭാഗമാക്കാൻ നിങ്ങൾ ആവുന്നതെല്ലാം ചെയ്യുന്നു. വിദ്യാർത്ഥികളുടെ രക്തം നിങ്ങളുടെ കൈകളിലുണ്ടെന്നും ആൾക്കൂട്ടം പറയുന്നു. നിങ്ങൾക്ക് എങ്ങനെ ഈ രാജ്യത്തെ പൗരനാകാനും ഈ രാജ്യത്തെ ദ്രോഹിക്കാനും കഴിയുന്നുവെന്നും ആൾക്കൂട്ടം ചോദിച്ചു. ബംഗാളി ചാനലായ എടിഎൻ ന്യൂസിൻ്റെ മുൻ വാർത്താ മേധാവിയാണ് 55 കാരിയായ മുന്നി സാഹ. ഷെയ്ഖ് ഹസീന ഭരണകൂടം അട്ടിമറിക്കപ്പെട്ട ശേഷം, നിരവധി മാധ്യമപ്രവർത്തകർക്കെതിരെയാണ് കേസെടുത്തുരിക്കുന്നത്.
কারওয়ানবাজার থেকে সাংবাদিক মুন্নী সাহা গ্রেপ্তার |
Munni Saha Arrest | Channel 24 pic.twitter.com/xq7x0HHkzd