വീണ്ടും കൊവിഡ്; ന്യൂസിലാന്‍ഡിലെ ഓക്ലന്‍ഡ് നഗരത്തില്‍ ലോക്ക്ഡൗണ്‍

By Web Team  |  First Published Feb 27, 2021, 7:56 PM IST

നഗരത്തില്‍ ഏഴ് ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെന്ന് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡന്‍ അറിയിച്ചു. ഞായറാഴ്ച മുതലാണ് ലോക്ക്ഡൗണ്‍ ആരംഭിക്കുന്നത്.
 


ഓക്ലന്‍ഡ്: ഏറെ ദിവസങ്ങള്‍ക്ക് ശേഷം ന്യൂസിലാന്‍ഡില്‍ വീണ്ടും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ പ്രധാന നഗരമായ ഓക്ലന്‍ഡിലാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. നഗരത്തില്‍ ഏഴ് ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെന്ന് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡന്‍ അറിയിച്ചു. ഞായറാഴ്ച മുതലാണ് ലോക്ക്ഡൗണ്‍ ആരംഭിക്കുന്നത്. ഉറവിടമറിയാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി. ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ഓക്ലന്‍ഡില്‍ മൂന്ന് ദിവസം ലോക്ക്ഡൗണ്‍ നടപ്പാക്കിയിരുന്നു. യുകെ വേരിയന്റ് കൊവിഡാണ് ഇവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തത്.

ഇവര്‍ക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ 12 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അവശ്യ സാധനങ്ങള്‍ക്കും ജോലിക്കുമല്ലാതെ ആര്‍ക്കും പുറത്തിറങ്ങാനാകില്ല. രാജ്യത്ത് ലെവല്‍ രണ്ട് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കൊവിഡിനെ തുടക്കത്തില്‍ തന്നെ പിടിച്ചുകെട്ടി ആഗോള പ്രശംസ നേടിയ രാജ്യമായിരുന്നു ന്യൂസിലാന്‍ഡ്. നേരത്തെ നിശ്ചയിച്ച ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് ട്വന്റി20 ക്രിക്കറ്റ് നടക്കുമെന്നും കാണികളെ പ്രവേശിപ്പിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
 

Latest Videos

click me!