'സിരി' ചോർത്തൽ 820 കോടിക്ക് ഒത്തുതീർപ്പാക്കാൻ ആപ്പിൾ, കോടികൾ ട്രംപിൻ്റെ സ്ഥാനാരോഹണത്തിന് ടിം കുക്കും നൽകും

By Web Desk  |  First Published Jan 4, 2025, 5:24 PM IST

ട്രംപിന്‍റെ രണ്ടാം സ്ഥാനാരോഹണ ഫണ്ടിലേക്ക് ആപ്പിൾ സി ഇ ഒ ടിം കുക്ക് ഒരു മില്യൺ ഡോളർ സംഭാവന ചെയ്യുന്നുവെന്നാണ് വവരം


ന്യൂയോർക്ക്: ഐഫോണും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്ന ആളുകളെ തങ്ങളുടെ വെർച്വൽ അസിസ്റ്റൻ്റ് സിരി ഉപയോഗിച്ച് ആപ്പിൾ കമ്പനി നിരീക്ഷിച്ചെന്നും വിവരങ്ങൾ ചോർത്തിയെന്നുമുള്ള കാര്യം അമേരിക്കയിൽ വലിയ വിവാദമായി മാറിയിരിക്കുകയാണ്. കാലിഫോർണിയ ഫെഡറൽ കോടതിയിലെ കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കത്തിലാണ് ആപ്പിൾ കമ്പനി. കേസ് ഒത്തുതീർപ്പാക്കാൻ ഉപയോക്താക്കൾക്കടക്കം ആപ്പിൾ 95 മില്യൺ ഡോളർ (ഏകദേശം 820 കോടി രൂപ) മൊത്തത്തിൽ നൽകാൻ കമ്പനി തീരുമാനിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. അതിന് പിന്നാലെ കമ്പനി സി ഇ ഒ ടിം കുക്ക്, ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്നതിനായുള്ള സ്ഥാനാരോഹണ ഫണ്ടിലേക്ക് വൻ തുക സംഭാവന നൽകാനും തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്.

ലോകം മറ്റൊരു വ്യാപാര യുദ്ധത്തിലേക്കോ...; ഒരാഴ്ചക്കുള്ളിൽ 10 യുഎസ് സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തി ചൈന

Latest Videos

ട്രംപിന്‍റെ രണ്ടാം സ്ഥാനാരോഹണ ഫണ്ടിലേക്ക് ആപ്പിൾ സി ഇ ഒ ടിം കുക്ക് ഒരു മില്യൺ ഡോളർ സംഭാവന ചെയ്യുന്നുവെന്നാണ് വവരം. അതായത് എട്ടര കോടിയോളം രൂപ ടിം കുക്ക് മാത്രം സംഭാവന ചെയ്യും. അമേരിക്കയിലെ ഏറ്റവും വലിയ നികുതിദായകരായ ആപ്പിൾ, ഒരു കമ്പനി എന്ന നിലയിൽ സംഭാവന നൽകാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടാണ് സി ഇ ഒയുടെ പേരിൽ ഒരു മില്യൺ സംഭാവന നൽകാൻ തീരുമാനിച്ചിട്ടുള്ളതെന്നാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!