ഒരുവർഷം കിടക്ക പങ്കിട്ടത് 300 പേരുമായി, ഒറ്റദിവസം 5 പേർക്കൊപ്പം; ജോലി തെറിച്ചെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍

By Web Team  |  First Published Oct 11, 2023, 1:17 PM IST

കോർപ്പറേറ്റ് ലോകത്ത് ജോലി ചെയ്യുമ്പോൾ ഫാൻസ് പ്രൊഫൈൽ മാത്രമുള്ളതിനെക്കുറിച്ചുള്ള ആശങ്കകളെക്കുറിച്ച് ഇവർ വ്യക്തമാക്കി. എന്നാൽ അതിന്റെ പേരിൽ ജോലി നഷ്ടപ്പെടുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും ആനി പറഞ്ഞു.


സ്ട്രേലിയയിലെ കൂടുതൽ സെക്ഷ്വലി ആക്ടീവ് യുവതിയെന്ന് അറിയപ്പെടുന്നതും ഒൺലി ഫാൻസ് സ്റ്റാറുമായ യുവതി, ജോലി തെറിച്ചെന്ന് തുറന്ന് പറച്ചിലുമായി രംഗത്ത്. തന്റെ ഒണ്‍ലി ഫാന്‍സ് അക്കൗണ്ട് കണ്ടെത്തിയതിന് പിന്നാലെ തന്റെ ബോസ് തന്നെ പിരിച്ചുവിടുകയായിരുന്നെന്ന് 26കാരിയായ ആനി നൈറ്റ് വ്യക്തമാക്കി. ഒരു വർഷം സ്ത്രീയും പുരുഷനുമായി ഏകദേശം മൂന്നൂറോളം പേരുമായി കിടക്ക പങ്കിട്ടെന്ന് തുറന്ന് പറഞ്ഞ യുവതിയാണ് ആനി നൈറ്റ്. എസ്ബിഎസ് ഇൻസൈറ്റ് എന്ന പ്രശസ്തമായ ടിവി ഷോയിലാണ് കോർപ്പറേറ്റ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി ആനി പറഞ്ഞത്. ബോസിന്റെ അറിയിപ്പ് തനിക്ക് സർപ്രൈസായെന്നും അവർ വ്യക്തമാക്കി. പ്ലാറ്റ്ഫോംസ് ക്രിയേറ്റേഴ്സിലെ പ്രധാന വ്യക്തികളിലൊരാണെന്ന് താനെന്ന് ഒൺലി ഫാൻസ് മോഡൽ അവകാശപ്പെട്ടു.

കോർപ്പറേറ്റ് ലോകത്ത് ജോലി ചെയ്യുമ്പോൾ ഫാൻസ് പ്രൊഫൈൽ മാത്രമുള്ളതിനെക്കുറിച്ചുള്ള ആശങ്കകളെക്കുറിച്ച് ഇവർ വ്യക്തമാക്കി. എന്നാൽ അതിന്റെ പേരിൽ ജോലി നഷ്ടപ്പെടുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും ആനി പറഞ്ഞു. ജോലി തുടങ്ങി അഞ്ചാം ദിനത്തിൽ തന്നെ കരാർ അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് ഇ മെയിൽ ലഭിച്ചു. പിരിച്ചുവിടൽ അറിയിപ്പിനൊപ്പം അവളുടെ അക്കൗണ്ടിൽ നിന്നുള്ള സ്ക്രീൻഷോട്ടുകളും അവളെ പിരിച്ചുവിടാനുള്ള മൂന്ന് കാരണങ്ങളും വ്യക്തമാക്കിയിരുന്നു. അക്കൗണ്ട് തുടങ്ങാൻ കമ്പനിയുടെ അനുമതി തേടാത്തതും പിരിച്ചുവിടലിന് കാരണമായി. കമ്പനിയുടെ തീരുമാനം തന്നെ ഞെ‌ട്ടിച്ചെന്നും  വളരെ അസ്വസ്ഥയാണെന്നും അവർ വ്യക്തമാക്കി.

Latest Videos

വീട് വാങ്ങാനായാണ് 2020ൽ ഓൺലി ഫാൻസ് അക്കൗണ്ട് ആരംഭിച്ചത്. പിന്നീട് വളരെ പെട്ടെന്ന് പ്രശസ്തയായി. അതുവഴി നല്ല സമ്പാദ്യവും ലഭിച്ചു. പിരിച്ചുവിട്ടതിൽ ഒരു പരിധിവരെ സന്തുഷ്ടയാണെന്നും ആനി പറഞ്ഞു. ഇപ്പോൾ കൂടുതൽ സ്വാതന്ത്ര്യമുണ്ടെന്നും ജോലിയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ തുക ലഭിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. ഈ വർഷമാദ്യമാണ് നൈറ്റ് തന്റെ ലൈംഗിക താൽപര്യങ്ങളെക്കുറിച്ച് ദി കെയ്ൽ ആൻഡ് ജാക്കി ഓ ഷോയിൽ തുറന്ന് പറഞ്ഞത്. ഒരു വർഷത്തിനുള്ളിൽ സ്ത്രീകളും പുരുഷന്മാരുമായി 300ലധികം പേരുമായി കിടക്കപങ്കിട്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഒരു ദിവസം അഞ്ച് വ്യത്യസ്ത ആളുകൾക്കൊപ്പം കിടക്ക പങ്കിട്ടതായും ഇവർ പറഞ്ഞു. ലൈംഗികത തന്നെ ശക്തിപ്പെടുത്തുന്നതായും ഇവർ വ്യക്തമാക്കി. 

click me!