പതിയിരിക്കുന്ന അപകടങ്ങള്‍, നിഗൂഢത; അനാക്കോണ്ടയും പിരാനയും വരെ, ഇന്ത്യയുടെ ഇരട്ടി വിസ്‌തൃതിയുള്ള ആമസോണ്‍

By Web Team  |  First Published Jun 11, 2023, 7:03 PM IST

ആമസോൺ മഴക്കാടുകളിലെ പ്രതികൂല സാഹചര്യങ്ങളെ എങ്ങനെയാകും ആ കുഞ്ഞുങ്ങൾ അതിജീവിച്ചിട്ടുണ്ടാകുക?  ലോകം ഉറ്റുനോക്കിയതും അതേ  അതിജീവനത്തിന്റെ നാൾ വഴികളിലേക്കായിരുന്നു. ഇനി അതിജീവത്തിന്റെ അത്ഭുത നേര്‍കാഴ്ചകള്‍ക്ക് ആധാരമായ ആമസോൺ മഴ കാടുകളുടെ പ്രത്യേകതകളിലേക്ക് വരാം...


അതിനിഗൂഢമായ ആമസോൺ മഴക്കാടുകളെ അതിജീവിച്ച കുഞ്ഞുങ്ങളുടെ ജീവിതം ഏറെ  അത്ഭുതത്തോടെയാണ് ലോകം ഒന്നടങ്കം കണ്ടത്. ആമസോൺ മഴക്കാടുകളിലെ പ്രതികൂല സാഹചര്യങ്ങളെ എങ്ങനെയാകും ആ കുഞ്ഞുങ്ങൾ അതിജീവിച്ചിട്ടുണ്ടാകുക?  ലോകം ഉറ്റുനോക്കിയതും അതേ  അതിജീവനത്തിന്റെ നാൾ വഴികളിലേക്കായിരുന്നു. ഇനി അതിജീവത്തിന്റെ അത്ഭുത നേര്‍കാഴ്ചകള്‍ക്ക് ആധാരമായ ആമസോൺ മഴ കാടുകളുടെ പ്രത്യേകതകളിലേക്ക് വരാം...

തെക്കേ അമേരിക്കയിലെ ആമസോൺ പ്രദേശത്തു പല രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വലിയ വനപ്രദേശമാണ് ആമസോൺ മഴക്കാടുകൾ. 67  ലക്ഷം ചതുരശ്ര കിലോമീറ്റർ നീണ്ടു കിടക്കുന്ന നിബിഡ വനം. ഇന്ത്യയുടെ ഇരട്ടിയാണ് വിസ്‌തൃതി. ആമസോൺ മഴക്കാടുകളുടെ  60 ശതമാനം വനമേഖലയും ബ്രസീലിലാണ്. 13 ശതമാനം പ്രദേശം പെറുവിലും 10 ശതമാനം കൊളംബിയയിലുമാണ്. ബൊളീവിയ, ഇക്വഡോർ, ഗയാന, സുരിനാം, വെനസ്വേല , ഫ്രഞ്ച് അധീനതയിലുള്ള ഫ്രഞ്ച് ഗിയാന എന്നിവ ഉൾപ്പെടെ ആകെ ഒമ്പത് രാജ്യങ്ങളിലായിയാണ് ആമസോൺ മഴക്കാടുകൾ വ്യാപിച്ചു കിടക്കുന്നത്.
 
ലോകത്ത് അവശേഷിച്ചിട്ടുള്ള മഴക്കാടുകളുടെ പകുതിയും ആമസോണിലാണ്. അത് മാത്രമല്ല  ഉഷ്ണമേഖലാ മഴക്കാടുകളിലെ ഏറ്റവും ജൈവവൈവിധ്യമേറിയതും വലുതുമായ മഴക്കാടും ഇതു തന്നെയാണ്. വേൾഡ് വൈൽഡ് ലൈഫ് ഫണ്ട്  കണക്ക് പ്രകാരം, 50,000ത്തോളം സസ്യ ഇനങ്ങൾ, 24,000 ത്തോളം ശുദ്ധജല മത്സ്യങ്ങൾ, 370ലധികം ഉരഗങ്ങളും ആമസോണില്‍ ജീവിക്കുന്നു. അതോടൊപ്പം  16,000 കോടി സ്പീഷിസുകളിലായി 39,000 കോടി മരങ്ങളും ഇവിടെ വളരുന്നു. വ്യത്യസ്ത  ഇനത്തിൽ പ്പെട്ട പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രമാണ് ആമസോണ്‍. അപകടകാരികളായ വന്യജീവികളുടെ കേന്ദ്രവുമാണ് ആമസോണ്‍ മഴക്കാടുകൾ. ചീങ്കണ്ണി, ജാഗ്വാര്‍, പൂമ, അനാക്കൊണ്ട, ഇലക്ട്രിക് ഈലുകൾ, പിരാന കൂടാതെ കൊടിയ വിഷം ഉള്ള ചെടികളും മരങ്ങളും തവളകളും പാമ്പുകളും പ്രാണികളും വരെ ഇവിടെ യഥേഷ്ടം കാണപ്പെടുന്നുണ്ട്.  ജാഗ്വറുകൾ, ഹാർപ്പി ഈഗിൾസ്, പിങ്ക് റിവർ ഡോൾഫിനുകൾ എന്നിവയുടെ ഭൂമിയിലെ അവസാനത്തെ അഭയകേന്ദ്രങ്ങളിലൊന്നാണിത്. 

Latest Videos

എന്നാൽ, ആമസോൺ മഴക്കാടുകളിൽ കാട്ടു തീ പടർന്നു പിടിച്ചു എന്നത് ഞെട്ടലോടെയാണ് ലോകം കേട്ടത്. ലോകത്തിന്റെ ശ്വാസകോശമെന്ന് വിശേഷിക്കപ്പെടുന്ന ആമസോൺ മഴക്കാടുകൾ കത്തുമ്പോൾ  ഉണ്ടാകുന്ന  പ്രത്യാഘാതങ്ങള്‍  മാനവരാശിയെ സംബന്ധിച്ചെടുത്തോളം വളരെ വലുതാണ്.  ഭൂമിയിലെ ജീവന്റെ നിലനിൽപിനാവശ്യമായ ഓക്സിജന്റെ 20 ശതമാനവും പുറത്തു വിടുന്നത് ഈ മഴക്കാടുകളാണ്. ഇവയ്ക്കുണ്ടാകുന്ന നാശം ഭൂമിയുടെ സന്തുലനാവസ്ഥയ്ക്ക് തന്നെ ഭീഷണിയാകും. അതുകൊണ്ട് തന്നെ ഭാവിയിൽ  ആമസോൺ മഴക്കാടുകളുടെ സംരക്ഷണവും അനിവാര്യമാണ്.

കരയിലേക്ക് പ്രവേശിക്കുക 150 കി.മി വേഗതയിൽ; ബിപോർജോയ് അതിശക്ത ചുഴലിക്കാറ്റായി ഗുജറാത്ത്‌-പാകിസ്ഥാൻ തീരത്തേക്ക്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

 

click me!