പ്രാദേശിക സമയം രാവിലെ 09.17ന് പറന്നുയർന്ന വിമാനം 370 കിലോമീറ്റർ അകലെയുള്ള മുസുസു അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്.
ആഫ്രിക്കൻ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡന്റ് സോലോസ് ചിലിമ കയറിയ വിമാനം കാണാതായി. സൈനിക വിമാനത്തിൽ വൈസ് പ്രസിഡന്റിന് പുറമെ ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. വിമാനത്തിനായി തെരച്ചിൽ തുടങ്ങിയെന്ന് പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ദേശീയ തലസ്ഥാനമായ ലിലോങ്വെയിൽ നിന്ന് പ്രാദേശിക സമയം രാവിലെ 09.17ന് പറന്നുയർന്ന വിമാനം 370 കിലോമീറ്റർ അകലെയുള്ള മുസുസു അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. 45 മിനിറ്റുകൾ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തേണ്ടിയിരുന്ന സൈനിക വിമാനം എന്നാൽ പറയുന്നയർന്ന് അൽപ സമയത്തിനകം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. വിമാനവുമായി പിന്നീട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. വിമാനത്തിനായി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം