അന്വേഷണത്തിൽ അലനിസും വിദ്യാർത്ഥിയും സ്നാപ് ചാറ്റിൽ നിരന്തരം ചാറ്റ് ചെയ്തിരുന്നതായും ഇവർ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നഗ്ന ചിത്രങ്ങൾ അയച്ച് കൊടുത്തിരുന്നതായും പൊലീസ് കണ്ടെത്തി.
വാഷിങ്ടൺ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്ക് നഗ്ന ചിത്രങ്ങൾ അയച്ചുകൊടുത്ത അധ്യാപികയെ അറസ്റ്റ് ചെയ്ത് പൊലീസ്. യുഎസിലെ വിൽമിംഗ്ടണിലുള്ള സെന്‍റ് മേരി മഗ്ദലൻ സ്‌കൂളിലെ മുൻ അധ്യാപികയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. എട്ടാം ക്ലാസ് അധ്യാപികയായ 24 കാരി അലനിസ് പിനിയോൺ ആണ് തന്‍റെ ക്ലാസിലെ വിദ്യാർത്ഥിക്ക് സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ സ്നാപ് ചാറ്റിൽ നഗ്ന ചിത്രങ്ങൾ അയച്ചുകൊടുത്തത്.
കുട്ടിയുടെ രക്ഷിതാക്കളാണ് അധ്യാപിക തങ്ങളുടെ മകന് നഗ്ന ചിത്രങ്ങൾ അയച്ചതായി കണ്ടെത്തിയത് തുടർന്ന് സ്കൂൾ അധികൃതരെ വിവിരമറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ന്യൂ കാസിൽ കൗണ്ടി പൊലീസ് അധ്യാപികയ്ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ അലനിസും വിദ്യാർത്ഥിയും സ്നാപ് ചാറ്റിൽ നിരന്തരം ചാറ്റ് ചെയ്തിരുന്നതായും ഇവർ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നഗ്ന ചിത്രങ്ങൾ അയച്ച് കൊടുത്തിരുന്നതായും പൊലീസ് കണ്ടെത്തി.
തുടർന്ന് പൊലീസ് അധ്യാപികയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ അധ്യാപികയെ ബെയ്‌ലർ വിമൻസ് കറക്ഷണൽ സ്ഥാപനത്തിലേക്ക് മാറ്റി. സ്കൂളിലെ താത്കാലിക അധ്യാപികയായിരുന്നു അലനിസ് പിനിയോണെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് കൌൺസിലിംഗ് നൽകുമെന്നും മറ്റുകുട്ടികളുമായി അധ്യാപിക ഇത്തരത്തിൽ ലൈംഗിക താൽപ്പര്യത്തോടെ പെരുമാറിയിരുന്നോ എന്നത് പരിശോധിക്കുമെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
Read More : ഇൻസ്റ്റാഗ്രാമിലെ കൂട്ടുകാരൻ പറഞ്ഞ എഐ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തു, പോയത് 2 കോടി; 4 മലയാളികൾ അറസ്റ്റിൽ