ശരീരത്തില്‍ 800 ടാറ്റൂ; പബ്ബില്‍ പ്രവേശനം നിഷേധിച്ചെന്ന് യുവതിയുടെ ആരോപണം

By Web Team  |  First Published Dec 10, 2022, 4:47 PM IST

സ്‌കൂളിലേക്കുള്ള യാത്രകള്‍ക്കിടയില്‍  മറ്റ് അമ്മമാർ പരിഹസിച്ചിട്ടും തന്റെ പ്രാദേശിക പബ്ബിൽ ക്രിസ്‌മസ് പാർട്ടികളിൽ പങ്കെടുക്കാൻ കഴിയാതെ വന്നിട്ടും ടാറ്റൂ ചെയ്യാന്‍ മെലീസ തീരുമാനിച്ചതായി വാർത്താ ഔട്ട്‌ലെറ്റ്   മെട്രോ റിപ്പോര്‍ട്ട് ചെയ്തു. 


ലണ്ടന്‍:  ശരീരത്തില്‍ നിരവധി ടാറ്റുകള്‍ പതിച്ചിട്ടുണ്ടെന്ന കാരണത്താല്‍ പബ്ബില്‍ പ്രവേശനം നിഷേധിച്ചെന്ന ആരോപണവുമായി യുവതി.  മെലീസ സ്ലൊവന്‍ എന്ന ബ്രിട്ടീഷ് യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 

 ഏഴ് മക്കളുടെ അമ്മയായ മെലീസ ശരീരത്തിലും മുഖത്തുമായി 800 ടാറ്റുകള്‍ പതിച്ചിട്ടുണ്ട്. "ഞാൻ ഇങ്ങനെയായതിനാൽ, ക്രിസ്മസ് പാർട്ടികളിലേക്ക് എന്നെ ക്ഷണിക്കുന്നില്ല. എനിക്ക് ആസ്വദിച്ച് പബ്ബിൽ കുടിക്കാൻ പോകണം, പക്ഷേ അവർ എന്നെ അകത്തേക്ക് പോലും കടത്തി വിടുന്നില്ല". മെലീസ പറയുന്നു. 

Latest Videos

സ്‌കൂളിലേക്കുള്ള യാത്രകള്‍ക്കിടയില്‍  മറ്റ് അമ്മമാർ പരിഹസിച്ചിട്ടും തന്റെ പ്രാദേശിക പബ്ബിൽ ക്രിസ്‌മസ് പാർട്ടികളിൽ പങ്കെടുക്കാൻ കഴിയാതെ വന്നിട്ടും ടാറ്റൂ ചെയ്യാന്‍ മെലീസ തീരുമാനിച്ചതായി വാർത്താ ഔട്ട്‌ലെറ്റ്   മെട്രോ റിപ്പോര്‍ട്ട് ചെയ്തു. മൂന്നാഴ്ചയിലൊരിക്കല്‍ എന്ന കണക്കിന് താന്‍ ടാറ്റൂ ചെയ്തിരുന്നതായാണ് മെലീസ പറയുന്നത്. ടാറ്റൂ സ്നേഹം തന്‍റെ സാമൂഹിക ജീവിതത്തെ എങ്ങനെ പ്രതികൂലമായി ബാധിച്ചെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ മെലീസ പറഞ്ഞു. 

"ഞാൻ പബ്ബുകളിൽ പോയിട്ടുണ്ട്, ആളുകൾ എന്നെ ആരുമല്ല എന്ന മട്ടിൽ നോക്കുന്നു, മുന്‍വിധിയോടെയുള്ള സമീപനമാണ് എനിക്ക് നേരെ ഉണ്ടാകുന്നത്. ജനങ്ങള്‍ ആക്രമണോത്സുകതയോടെയാണ് എന്നെ നോക്കുന്നത്. ഞാനൊരു പോരാളിയൊന്നുമല്ല, പക്ഷേ, ടാറ്റൂവിനോടുള്ള സ്നേഹം ജനങ്ങളുടെ ഈ സമീപനത്തിനും മേലെയായിരിക്കും". മെലീസ പറഞ്ഞു. 

Read Also: മതരാഷ്ട്രീയത്തിന് മേലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭകര്‍ക്ക് ഏക്യദാര്‍ഢ്യവുമായി ഇറാനില്‍ നിന്നൊരു മുടിതുമ്പ്

tags
click me!