അമേരിക്കൻ പൗരത്വം; നിർണായക തീരുമാനവുമായി ബൈഡൻ, പ്രയോജനം ലഭിക്കുക 5 ലക്ഷം പേർക്ക്

By Web Team  |  First Published Jun 19, 2024, 9:58 AM IST

ജൂൺ 17 ന് അമേരിക്കയിൽ 10 വർഷം പൂർത്തിയാക്കിയ 5 ലക്ഷം പേർക്ക് പുതിയ പദ്ധതി അനുസരിച്ച് പ്രയോജനം ലഭിക്കും. 21 വയസിന് താഴെയുള്ള അമ്പതിനായിരം കുട്ടികൾക്കും പൗരത്വം ലഭിക്കുമെന്നതാണ് ജോ ബൈഡന്റെ പുതിയ പദ്ധതി പ്രകാരം സാധിക്കും. 


ന്യൂയോർക്ക്: അമേരിക്കൻ പൗരത്വമുള്ളവരുടെ ജീവിത പങ്കാളികൾക്ക് പൗരത്വം നൽകാൻ പ്രസിഡന്റ് ജോ ബൈഡൻ. ജൂൺ 17 ന് അമേരിക്കയിൽ 10 വർഷം പൂർത്തിയാക്കിയ 5 ലക്ഷം പേർക്ക് പുതിയ പദ്ധതി അനുസരിച്ച് പ്രയോജനം ലഭിക്കും. 21 വയസിന് താഴെയുള്ള അമ്പതിനായിരം കുട്ടികൾക്കും പൗരത്വം ലഭിക്കുമെന്നതാണ് ജോ ബൈഡന്റെ പുതിയ പദ്ധതി പ്രകാരം സാധിക്കും. 

നിലവിലെ കുടിയേറ്റ നിയമങ്ങൾ അനുസരിച്ച് വേർപിരിയേണ്ടി വരുന്ന കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് ബൈഡന്റെ തീരുമാനം. പുതിയ മാനദണ്ഡം അനുസരിച്ച് യോഗ്യതയുള്ളവർക്ക് ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ മൂന്ന് വർഷത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. ഇക്കാലയളവിൽ താൽക്കാലിക ജോലി വിസയും ഇവർക്ക് ലഭ്യമാകും. നാടുകടത്തപ്പെടുന്നതിൽ നിന്നുള്ള സംരക്ഷണവും ഇവർക്ക് ലഭിക്കുമെന്നും ബൈഡൻ വിശദമാക്കുന്നു. 

Latest Videos

രക്ഷിതാക്കളിൽ ഒരാൾക്ക് അമേരിക്കൻ പൗരത്വമുള്ളവരുടെ കുട്ടികൾക്കും ഈ നിയമം പൗരത്വം ലഭിക്കാനും പുതിയ ഭേദഗതി സഹായകമാവും. വേനൽക്കാല അവസാനത്തോടെ അപേക്ഷകൾ സമർപ്പിക്കാനാവുമെന്നാണ് അധികൃതർ വിശദമാക്കുന്നത്. ഡിഎസിഎ പ്രോഗ്രാമിന്റെ 12ാം വാർഷികത്തോട് അനുബന്ധിച്ചാണ് തീരുമാനം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!