അതേസമയം, അറസ്റ്റ് ചെയ്ത യുവതിയെ ജൂലൈ 26 വരെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. വാട്ടർ തീം പാർക്കിലെത്തിയ കുട്ടിയ്ക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും കുട്ടിയെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ലണ്ടൻ: വാട്ടർ തീം പാർക്കിൽ വെച്ച് ഹൃദയസ്തംഭനമുണ്ടായ അഞ്ച് വയസ്സുകാരനെ സഹായിക്കാൻ തയ്യാറാകാതിരുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇംഗ്ലണ്ടിലെ എസെക്സിലാണ് സംഭവം. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിയോടെ ലെഗോലാൻഡ് വിൻഡ്‌സർ റിസോർട്ടിലാണ് സംഭവമുണ്ടായത്. കുട്ടിയെ അവഗണിച്ചുവെന്ന സംശയത്തിൽ പേര് വെളിപ്പെടുത്താത്ത 27 കാരിയെ വെള്ളിയാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം, അറസ്റ്റ് ചെയ്ത യുവതിയെ ജൂലൈ 26 വരെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. വാട്ടർ തീം പാർക്കിലെത്തിയ കുട്ടിയ്ക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും കുട്ടിയെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം, കുട്ടിയുടെ ആരോഗ്യനില ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഈ ആഴ്‌ച ആദ്യം ലെഗോലാൻഡ് വിൻഡ്‌സറിൽ വെച്ച് വളരെ ചെറിയ കുട്ടി ഉൾപ്പെട്ട ഒരു വിഷമകരമായ സംഭവം ഞങ്ങൾ അന്വേഷിക്കുകയാണ്. ഒന്നാമതായി, ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ആൺകുട്ടിയുടെ കുടുംബത്തോടാണ് ഞങ്ങൾ. അവർക്ക് മികച്ച രീതിയിൽ പിന്തുണ നൽകുന്നുവെന്നും പൊലീസ് പറയുന്നു.
ലെഗോലാൻഡ് വിൻഡ്‌സർ റിസോർട്ടിലെ ടീമുമായി ചേർന്ന് സംഭവം അന്വേഷിച്ച് വരികയാണ്. ഈ സംഭവത്തെക്കുറിച്ച് വിവരം അറിയാവുന്ന ആരുമായും സംസാരിച്ച് വിവരങ്ങൾ ശേഖരിക്കുമെന്നും പൊലീസ് അറിയിച്ചു. എന്നാൽ സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നും പൊലീസ് പറഞ്ഞു. വ്യാഴാഴ്‌ച പാർക്കിലെത്തിയ ഒരു കുഞ്ഞിന് അസുഖം ബാധിച്ചു. ഞങ്ങളുടെ പ്രഥമ ശുശ്രൂഷാ സംഘം അടിയന്തര സേവനങ്ങളും ഉടനടി പരിചരണവും നൽകി. ഞങ്ങൾ തേംസ് വാലി പൊലീസിനെ അന്വേഷണത്തിൽ പിന്തുണയ്ക്കും. അവരുടെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തോടൊപ്പം നിലനിൽക്കുമെന്നും തീം പാർക്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
https://www.youtube.com/watch?v=Ko18SgceYX8