ജക്കൂസിയിൽ നിന്ന് ഷോക്കേറ്റ് 43കാരന് ദാരുണാന്ത്യം

By Web TeamFirst Published Jun 14, 2024, 12:20 PM IST
Highlights

കുളിക്കാനായി ചൂട് വെള്ളം നിറക്കുന്ന ബാത്ത് ടബ്ബ് പോലെയുള്ള സംവിധാനമായ ജക്കൂസിയിൽ നിന്ന് എങ്ങനെയാണ് ഷോക്കേറ്റതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല

സൊനോര: മെക്സിക്കോയിലെ റിസോർട്ട് നഗരമെന്ന് പേരുകേട്ട പ്യൂർട്ടോ പെനാസ്കോയിൽ ജക്കൂസിയിൽ നിന്ന് ഷോക്കേറ്റ് 43കാരന് ദാരുണാന്ത്യം. അമേരിക്കൻ പൌരനായ 43കാരനാണ് ബുധനാഴ്ച കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന പങ്കാളിയായ സ്ത്രീയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മെക്സിക്കൻ സംസ്ഥാനമായ സൊനോരയിലാണ് അപകടമുണ്ടായിരിക്കുന്നത്. ജോർജ് എൻ എന്ന അമേരിക്കൻ പൌരനാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

പ്യൂർട്ടോ പെനാസ്കോയിലെ സ്വകാര്യ റിസോർട്ടിലെ ജക്കൂസിയിൽ നിന്നാണ് ഇരുവർക്കും വൈദ്യുതാഘാതമേറ്റത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. കുളിക്കാനായി ചൂട് വെള്ളം നിറക്കുന്ന ബാത്ത് ടബ്ബ് പോലെയുള്ള സംവിധാനമായ ജക്കൂസിയിൽ നിന്ന് എങ്ങനെയാണ് ഷോക്കേറ്റതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. കടൽ തീരത്തോട് ചേർന്നുള്ള റിസോർട്ടിലെ ജക്കൂസിക്ക് ചുറ്റും സഹായത്തിനായി നിലവിളിക്കുന്ന ആളുകളുടെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സംഭവത്തിൽ മെക്സികോ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റിസോർട്ടിലെ മറ്റ് താമസക്കാർക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 

Latest Videos

ജക്കൂസിയിൽ നിന്ന് തെറിച്ച് വീണയാൾക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2002 ന് ശേഷം സ്പാകളിലും ഇത്തരം പൂളുകളിലുമായി 33ഓളം വൈദ്യുതാഘാതമേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തതായാണ് യുഎസ് കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി കമ്മീഷന്റെ കണക്കുകൾ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!