ചിലർ തങ്ങളുടെ സങ്കടങ്ങൾ കേട്ടിരിക്കാനും മോറിമോട്ടോയെ സമീപിക്കാറുണ്ട്. 2018 ൽ ജോലി നഷ്ടപ്പെട്ടതിന്റെ ശേഷമാണ് മോറിമോട്ടോ ഈ മേഖലയിലെത്തിയത്. എന്തായാലും മികച്ച വരുമാനവും സന്തോഷവും ഇഷ്ടം പോലെ സമയവും ലഭിക്കുന്നുണ്ടെന്ന് ഇയാൾ പറയുന്നു.
ടോക്കിയോ: പ്രത്യേകിച്ച് ശാരീരികമോ മാനസികമോ ആയ അധ്വാനമൊന്നുമില്ലാതെ ജാപ്പനീസ് യുവാവ് കഴിഞ്ഞ വർഷം മാത്ര സമ്പാദിച്ചത് 69 ലക്ഷം രൂപയെന്ന് റിപ്പോർട്ട്. ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിൽ താമസിക്കുന്ന ഷോജി മോറിമോട്ടോ എന്ന 41 കാരനാണ് ജോലി ചെയ്യാതെ വെറുതെയിരുന്ന് വൻതുക സമ്പാദിച്ചത്. ഷോജി പണമുണ്ടാക്കിയ രീതിയാണ് വ്യത്യസ്തം. ഒറ്റപ്പെട്ട ആളുകൾക്ക് കമ്പനി നൽകിയാണ് ഷോജി പൈസയുണ്ടാക്കിയത്. പണം വാങ്ങി ആളുകൾക്ക് കൂട്ട് നൽകുകയാണ് ഇയാളുടെ വരുമാന മാർഗം.
കൂട്ടില്ലാത്ത ആളുകളോടൊപ്പം നടക്കാനും ചായ കുടിക്കാനും പോവുകയും ഇതിന് നിശ്ചിത പണമീടാക്കുകയും ചെയ്യുന്നതാണ് ഷോജിയുടെ രീതി. മാരത്തൺ ഓട്ടക്കാർക്ക് പിന്തുണ നൽകി ഫിനിഷിംഗ് ലൈനിൽ കാത്തിരിക്കുക, ജോലി ചെയ്യുന്നവർക്ക് വിഡിയോ കോൾ വിളിച്ച് കമ്പനി നൽകി അവരെ റിലാക്സ് ആക്കുക എന്നീ സേവനങ്ങളും മോറിമോട്ടോ ചെയ്യുന്നു. ഒറ്റക്ക് സിനിമക്ക് പോകുന്നവർക്കും ഫീസ് വാങ്ങി കൂടെ പോകും. ഇങ്ങനെ പോകുമ്പോൾ ഉപഭോക്താവ് ചെയ്യേണ്ട കാര്യങ്ങൾ മോറിമോട്ടോ ചെയ്യും. ക്യൂ നിൽക്കുക, അപരിചിതരോടൊപ്പം നിൽക്കുക, ടിക്കറ്റെടുക്കുക തുടങ്ങിയ കാര്യങ്ങൾ ഇയാൾ ഏറ്റെടുക്കും.