വിന്‍റർ സീണിലാണ് സ്‌കൂളിലെ കൗണ്‍സലറായ കെല്ലി 14 കാരനുമായി അടുക്കുന്നത്. സ്കൂൾ ബസിൽ യാത്ര ചെയ്യവേ കെല്ലി കുട്ടിയുടെ അടുത്ത് വന്നിരുന്നു. തുടർന്ന് ഇവർ അടുപ്പത്തിലായി.
വാഷിങ്ടണ്‍: പതിനാലുകാരനായ സ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ സ്‌കൂള്‍ കൗണ്‍സലറായ യുവതി അറസ്റ്റില്‍. പെന്‍സില്‍വേനിയ ബക്ക്‌സ് കൗണ്ടിയിലെ പെന്‍ റിഡ്ജ് സൗത്ത് മിഡില്‍ സ്‌കൂളില്‍ കൗണ്‍സലറായ കെല്ലി ആന്‍ ഷാറ്റി(35)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലെ ഗൈഡൻസ് കൗണ്‍സലറായിരുന്നു കെല്ലി. 14 കാരനുമായി അടുപ്പത്തിലായ കെല്ലി കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പരാതി. യുവതി പലതവണ കുട്ടിയെ പീഡിപ്പിച്ചതായാണ് പൊലീസിന്‍റെ കണ്ടെത്തൽ.
2022 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വിന്‍റർ സീണിലാണ് സ്‌കൂളിലെ കൗണ്‍സലറായ കെല്ലി 14 കാരനുമായി അടുക്കുന്നത്. സ്കൂൾ ബസിൽ യാത്ര ചെയ്യവേ കെല്ലി കുട്ടിയുടെ അടുത്ത് വന്നിരുന്നു. തുടർന്ന് ഇവർ അടുപ്പത്തിലായി. ഒടുവിൽ പ്രണയബന്ധത്തിലേക്കും ലൈംഗിക ചൂഷണത്തിലേക്കും മാറി. കെല്ലി പതിനാലുകാരനെ വീട്ടിലേക്കും തന്‍റെ ഓഫീസിലേക്കും വിളിച്ച് വരുത്തി പലതവണ ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ വീട്ടിൽ നിന്നും ആൺകുട്ടിയെ ചുംബിക്കുന്നത് ഇവരുടെ ബന്ധു കണ്ടതോടെയാണ് ലൈംഗിക ചൂഷണത്തിന്‍റെ വിവരം പുറത്തറിയുന്നത്.
ബന്ധുവയ യുവാവ് ഓടിയെത്തി കുട്ടിയെ പിടിച്ച് മാറ്റുകയും വീട്ടിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു. ഒടുവിൽ വീട്ടുകാരെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീട്ടുകാർ കൗണ്‍സലറായ കെല്ലിക്കെതിരെ പരാതി നൽകുകയായിരുന്നു. താൻ ഷെല്ലിയുമായി പ്രണയത്തിലായിരുന്നുവെന്നും തങ്ങള്‍ പലതവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടുണ്ടെന്നും കുട്ടി ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു. സോഷ്യൽ മീഡിയയിലൂടെയും പിന്നീട് സ്നാപ് ചാറ്റിലൂടെയുമായിരുന്നു ഇരുവരും സന്ദേശങ്ങള്‍ അയച്ചിരുന്നത്. ഈ സന്ദേശങ്ങള്‍ പൊലീസ് പരിശോധിച്ചു.
വീട്ടിലും ഓഫീസിലും വെച്ചുള്ള ലൈംഗിക ചൂഷണം കൂടാതെ കെല്ലി ആന്‍ ഷാറ്റി ഒരിക്കൽ കുട്ടിയുടെ വീട്ടിലെത്തിയും ലൈംഗികാതിക്രമം നടത്തിയതായി പൊലീസ് കണ്ടെത്തി. 14 കാരന്‍റെ മാതാപിതാക്കളും സഹോദരിയും പുറത്ത് പോയതറിഞ്ഞാണ് കെല്ലി വീട്ടിലെത്തിയത്. പൊലീസ് പരിശോധനയിൽ വിദ്യാർത്ഥിയുടെ മുറിയിൽ നിന്നും നിന്ന് കൗൺസിലറുടെ കമ്മലുകൾ കണ്ടെത്തി. ഇരുവരും കൈമാറിയ കത്തുകളും സന്ദേശങ്ങളും അവർ ഒരുമിച്ച് നിൽക്കുന്ന ഫോട്ടോകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Read More : ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം, നാളെ അതി തീവ്രമാകും; വരുന്നത് ഇടി മിന്നലോടു കൂടിയ മഴ, 5 ദിവസം തുടരും