11കാരന്റെ കരിമരുന്ന് പ്രയോഗം, കത്തിനശിച്ചത് രണ്ട് വീടുകൾ, 33കാരനായ പിതാവ് അറസ്റ്റിൽ

By Web Team  |  First Published Jul 8, 2024, 10:58 AM IST

കരിമരുന്ന് ഉദ്ദേശിച്ച രീതിയിൽ ഉയരാതെ സമീപത്തെ വീടുകളിലേക്കാണ് എത്തിയത്. മരം കൊണ്ട് നിർമ്മിച്ച സമീപവീടുകൾക്ക് അഗ്നിബാധയിൽ സാരമായ തകരാറുകൾ സംഭവിച്ചിരുന്നു.


ന്യൂയോർക്ക്: 11 കാരൻ കരിമരുന്ന് പ്രയോഗം നടത്തി അയൽ വീടുകൾ കത്തിനശിച്ചു. പിതാവിനെതിരെ കേസെടുത്ത് പൊലീസ്. അമേരിക്കയിലെ ന്യൂയോർക്കിലാണ് സംഭവം. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് 11 കാരൻ പടക്കം പൊട്ടിച്ചത്. എന്നാൽ കൊടും ചൂടിൽ പടക്കം കത്തി അയൽ വീടുകൾക്ക് തീ പിടിക്കുകയായിരുന്നു. 

ലോഗ് ഐസ്ലാൻഡിലെ ലെവിറ്റൌൺ സ്വദേശിയായ കരംജിത് സിംഗ് എന്ന 33കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ വീടിന് പുറത്ത് വച്ച് പടക്കം പൊട്ടിക്കാൻ 11കാരനായ മകനോട് കരംജിത് നിർദേശിക്കുകയായിരുന്നു. എന്നാൽ കരിമരുന്ന് ഉദ്ദേശിച്ച രീതിയിൽ ഉയരാതെ സമീപത്തെ വീടുകളിലേക്കാണ് എത്തിയത്. മരം കൊണ്ട് നിർമ്മിച്ച സമീപവീടുകൾക്ക് അഗ്നിബാധയിൽ സാരമായ തകരാറുകൾ സംഭവിച്ചിരുന്നു. ഇതിന് പുറത്ത് ഇവരുടെ വീടിന് സമീപത്തുള്ള ഷെഡും കത്തിനശിച്ചു.

Latest Videos

undefined

ഇതിന് പിന്നാലെയാണ് 11കാരന്റെ പിതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കും വീടുകൾക്ക് സാരമായ തകരാറാണ് സംഭവിച്ചത്. സ്ഥലത്തെത്തിയ പൊലീസ് 33കാരനായ പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയെ ബന്ധുവിനൊപ്പം അയച്ചിരിക്കുകയാണ്. കുട്ടിയെ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും തീവയ്പ്പിനുമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!